Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ത്രിപുരയിൽ ബി.ജെ.പി നേതാവിനെ വെടിവെച്ചുകൊന്നു

text_fields
bookmark_border
gun
cancel

അഗർത്തല: ത്രിപുരയിൽ 37കാരനായ ബി.ജെ.പി പ്രവർത്തക​ൻ വെടിയേറ്റ്​ മരിച്ചനിലയിൽ. ദലായ്​ ജില്ലയിലെ ജലചന്ദ്ര കർബരിപര പ്രദേശത്തെ വീട്ടിലാണ്​ ​കൃപ രഞ്​ജൻ ചക്​മയെ മരിച്ച നിലയിൽ കണ്ടെത്തിയത്​.

കൊലപാതകവുമായി ബന്ധ​െപ്പട്ട്​ മൂന്നുപേരെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. കൃപ രഞ്​ജന്‍റെ വീട്ടിൽ അതിക്രമിച്ച്​ കയറിയ ശേഷം മൂന്നംഗസംഘം ബി.ജെ.പി നേതാവിനുനേരെ വെടിയുതിർക്കുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

ത്രിപുര ട്രൈബൽ ഏരിയ ഓ​ട്ടോണമസ്​ ജില്ല കൗൺസിലിലേക്ക്​ തെരഞ്ഞെടുപ്പ്​ നടക്കാനിരി​ക്കെയാണ്​ കൊലപാതകമെന്നും സംഭവത്തിൽ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും ബി.ജെ.പി ​ആരോപിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BJP Worker Shot Dead In Tripura
Next Story