Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗഹൃദ ക്രിക്കറ്റ് മത്സരത്തിനിടെ കേന്ദ്രമന്ത്രി അടിച്ച പന്തുകൊണ്ട് ബി.ജെ.പി പ്രവർത്തകന് പരിക്ക്

text_fields
bookmark_border
BJP Worker Injured By Ball
cancel

ഭോപ്പാൽ: മധ്യപ്രദേശിൽ പുതുതായി നിർമ്മിച്ച സ്റ്റേഡിയത്തിലെ സൗഹൃദ മത്സരത്തിനിടെ കേന്ദ്രമന്ത്രി ജോതിരാദിത്യ സിന്ധ്യ അടിച്ച പന്തുകൊണ്ട് ബി.ജെ.പി പ്രവർത്തകന് പരിക്ക്. പ്രവർത്തകനായ വികാസ് മിശ്രക്കാണ് പരിക്കേറ്റത്. മന്ത്രിയടിച്ച പന്ത് പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളുടെ നെറ്റിയിൽ വീഴുകയായിരുന്നു.

പരിക്കേറ്റ പ്രവർത്തകനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് നിരവധി സ്റ്റിച്ചുകളുള്ളതായി റിപ്പോർട്ടുണ്ട്. ലത്തൂരയിൽ മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് സൗഹൃദ മത്സരം സംഘടിപ്പിച്ചതെന്ന് ബി.ജെ.പി പ്രാ​ദേശിക നേതാവ് ധീരജ് ദ്വിവേദി അറിയിച്ചു.

പ്രവർത്തകന് പരിക്കേറ്റതോടെ കളി നിർത്തിവെക്കുകയും ഇയാളെ സഞ്ജയ് ഗാന്ധി മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോവുകയും ചെയ്തു. ജോതിരാദിത്യ സിന്ധ്യയും മുൻ മന്ത്രി രാജേന്ദ്ര ശുക്ലയും ആശുപത്രിയിലെത്തി പരിക്കേറ്റ പ്രവർത്തകനെ കണ്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BJP Worker Injured By Ball Hit By Minister Jyotiraditya Scindia During Cricket Match
Next Story