ബംഗാളിൽ ബി.ജെ.പി പ്രവർത്തകൻ മരിച്ച നിലയിൽ; കൊലപാതകമെന്ന് പാർട്ടി
text_fieldsകൊൽക്കത്ത: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആക്രമണങ്ങൾ നടന്ന പശ്ചിമ ബംഗാളിൽ ബി.ജെ.പി പ്രവർത്തകൻെറ മരണം പു തിയ വിവാദത്തിലേക്ക്. ബി.ജെ.പി യുവജന പ്രസ്ഥാനത്തിൻെറ പ്രവർത്തകൻ ശിശുപാൽ സാഹിസിനെയാണ് പടിഞ്ഞാറൻ ബംഗാളിലെ പു രുലിയയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സേനബനാ ഗ്രാമത്തിൽ ഇന്ന് രാവിലെയാണ് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ ശിശുപാൽ സാഹിസിൻെറ മൃതദേഹം കണ്ടെത്തിയത്. പ്രവർത്തകനെ തൃണമൂൽ കോൺഗ്രസ് കൊന്നതാണെന്നാണ് ബി.ജെ.പിയുടെ ആരോപണം.
ശിശുപാലിനെ കൊന്നതാണെന്നും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൻെറ ഗുണ്ടകളാണ് കൊലപാതകത്തിന് പിന്നിലെന്നും ബി.ജെ.പി ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകമാണോ ആത്മഹത്യയാണോ എന്നകാര്യമാണ് പൊലീസ് അന്വേഷിക്കുന്നത്.
ശിശുപാലിൻെറ പിതാവ് ബി.ജെ.പി ഭരിക്കുന്ന ശിർക്കാബാദ് ഗ്രാമ പഞ്ചായത്തിൻെറ ഉപപ്രധാനാണ്. പുരുലിയയിൽ മെയ് 12നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആറ് ഘട്ടമായാണ് പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ന് മൂന്ന് സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുന്നുണ്ട്. ഇന്ന് പോളിങ്ങിനെ വ്യാപക അക്രമം അരങ്ങേറിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
