Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി യുവനേതാവ്...

ബി.ജെ.പി യുവനേതാവ് മരിച്ചനിലയിൽ; കൊലപാതകമെന്ന് ബി.ജെ.പി, സി.​ബി.​ഐ അ​ന്വേ​ഷിക്കണമെന്ന് ​അ​മി​ത് ഷാ

text_fields
bookmark_border
ബി.ജെ.പി യുവനേതാവ് മരിച്ചനിലയിൽ;  കൊലപാതകമെന്ന് ബി.ജെ.പി, സി.​ബി.​ഐ അ​ന്വേ​ഷിക്കണമെന്ന് ​അ​മി​ത് ഷാ
cancel
camera_alt

മരിച്ച നിലയിൽ കണ്ടെത്തിയ അ​ർ​ജു​ൻ ചൗ​ര​സ്യ  Photo- TV9 Bharatvarsh

Listen to this Article

കൊ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ വ​ട​ക്ക​ൻ കൊ​ൽ​ക്ക​ത്ത​യി​ലെ കാ​ഷി​പു​രി​ൽ ബി.​ജെ.​പി യു​വ നേ​താ​വി​നെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഭാ​ര​തീ​യ ജ​ന യു​വ​മോ​ർ​ച്ച വൈ​സ് പ്ര​സി​ഡ​ന്റ് അ​ർ​ജു​ൻ ചൗ​ര​സ്യ​യെ (27) ആ​ണ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വീ​ടി​ന് സ​മീ​പം ഉ​പേ​ക്ഷി​ച്ച കെ​ട്ടി​ട​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ ദ്വി​ദി​ന പ​ശ്ചി​മ ബം​ഗാ​ൾ സ​ന്ദ​ർ​ശ​നം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് തു​ട​ർ​ച്ച​യാ​യി രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ കൊ​ല്ലു​ക​യാ​ണെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി​യ ബം​ഗാ​ൾ ബി.​ജെ.​പി നേ​താ​വ് ദി​ലീ​പ് ഘോ​ഷ്, ചൗ​ര​സ്യ​യു​ടേ​ത് രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​മാ​ണെ​ന്നും കൊ​ന്ന് കെ​ട്ടി​ത്തൂ​ക്കി​യ​താ​ണെ​ന്നും ആ​രോ​പി​ച്ചു.

സം​ഭ​വ​ത്തി​ൽ സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട ​അ​മി​ത് ഷാ ​അ​ക്ര​മ സം​സ്കാ​ര​വും അ​കാ​ര​ണ​മാ​യ ഭ​യ​വും ബം​ഗാ​ളി​ൽ തു​ട​രു​ന്ന​താ​യും ആ​രോ​പി​ച്ചു. ചൗ​ര​സ്യ​യു​ടെ വീ​ട്ടി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ ക​ണ്ട​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amit shaDilip GhoshBJP
News Summary - BJP worker found dead in Kolkata, Dilip Ghosh calls it ‘political murder’
Next Story