Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശ്​ചിമബംഗാളിൽ...

പശ്​ചിമബംഗാളിൽ ബി.ജെ.പി പ്രവർത്തകൻ മരിച്ച നിലയിൽ

text_fields
bookmark_border
bjp-worker
cancel

കൊൽക്കത്ത: വോ​ട്ടെടുപ്പ്​ നടക്കാനിരിക്കെ പശ്​ചിമബംഗാളിൽ വ്യാപക അക്രമം. ഞായറാഴ്​ച രാവിലെ ബി​.ജെ.പി പ്രവർത ്തകനെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗാളിലെ ജാർഗ്രാം ജില്ലയിലാണ്​ സംഭവം. ഒരു തൃണമൂൽ കോൺഗ്രസ്​ പ്രവർത്തകനും കൊല് ലപ്പെട്ടു.​ പ്രവർത്തകൻെറ മരണത്തിന്​ പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന്​ ബി.ജെ.പി ആരോപിച്ചു.

കൊൽക്കത്തയിൽ നിന്ന്​ 167 കിലോ മീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന ജാർഗ്രാമിൽ ഇന്നാണ്​ വോ​ട്ടെടുപ്പ്​ നടക്കുന്നത്​. പശ്​ചിമബംഗാളിലെ ആറ്​ മണ്ഡലങ്ങളാണ്​ ഇന്ന്​ പോളിങ്​ ബൂത്തിലേക്ക്​ പോവുന്നത്​.

അതേസമയം, സംഭവത്തിൽ പങ്കില്ലെന്ന്​ തൃണമൂൽ വ്യക്​തമാക്കി. എന്നാൽ, പ്രവർത്തകൻെറ വീട്ടിൽ അതിക്രമിച്ച്​ കയറി തൃണമൂൽ​ കോൺഗ്രസ്​ സംഘം കൊലപ്പെടുത്തുകയായിരുന്നെന്ന്​ ബി.ജെ.പി നേതാവ്​ കൈലാഷ്​ വിജയവാർഗിയ ആരോപിച്ചു. ബി.ജെ.പി പ്രവർത്തകൻെറ മരണത്തോടെ പ്രദേശത്ത്​ സംഘർഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsWestbengalbjp worker death
News Summary - BJP Worker Found Dead In Bengal's Jhargram-India news
Next Story