Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി​െയ വീണ്ടും...

മോദി​െയ വീണ്ടും പ്രധാനമന്ത്രിയാക്കാൻ ബി.ജെ.പിക്ക്​ കഴിയില്ല -ശരത്​ പവാർ

text_fields
bookmark_border
Sharad-Pawar
cancel

ന്യൂഡൽഹി: ലോക്​സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഏറ്റവും വലിയ ഒറ്റ കക്ഷിയാകാനുള്ള സാധ്യതയുണ്ടെന്ന്​ നാഷണലിസ്​റ്റ ്​ കോൺഗ്രസ്​ പാർട്ടി അധ്യക്ഷൻ ശരത്​ പവാർ. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര ​േമാദിക്ക്​ രണ്ടാമത്​ ഒരവസരം കൂടി നൽ കുന്നത്ര ഭൂരിപക്ഷം ഉണ്ടാകില്ലെന്നും പവാർ വ്യക്​തമാക്കി.

ബി.ജെ.പിക്ക്​ വ്യക്​തമായ ഭൂരിപക്ഷം ലഭിക്കില്ല. അവർക്ക്​​ സ്വന്തമായി സർക്കാർ രൂപീകരിക്കാനും സാധിക്കില്ല. മറ്റു പാർട്ടികൾ വിവിധ പാർട്ടികളുടെ സ​ഹായത്തോടെ സർക്കാർ രൂപീകരിക്കാനും സാധ്യതയുണ്ട്​. ഇനി ബി.ജെ.പിയുടെ സഹായത്തോടെ തന്നെ സർക്കാർ രൂപീകരിച്ചാലും പ്രധാനമന്ത്രി സ്​ഥാനത്തേക്ക്​ മോദിയെ അംഗീകരിക്കാനിടയില്ല - പവാർ എൻ.ഡി.ടി.വിക്ക്​ നൽകിയ അഭിമുഖത്തിൽ വ്യക്​തമാക്കി.

രാജ്യത്ത്​ ബി.ജെ.പിക്കെതിരായ വികാരം ശക്​തിപ്രാപിച്ചിട്ടുണ്ട്​. മോദിയെ തകർക്കുക എന്ന പ്രവണതയാണ്​ ഗ്രാമീണ ഇന്ത്യയിൽ കാണാനാവുന്നതെന്നും പവാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharad pawarmalayalam newsBJPBJPLok Sabha Electon 2019
News Summary - BJP Won't Get The Numbers To Bring Back PM Modi, Pawar - India News
Next Story