Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനമ്മൾ ഇപ്പോൾതന്നെ 122...

നമ്മൾ ഇപ്പോൾതന്നെ 122 സീറ്റുകളിൽ വിജയിച്ചു കഴിഞ്ഞു; കോവിഡ്​ വ്യാപനത്തിനിടയിലും റോഡ് ഷോയുമായി അമിത്​ ഷാ

text_fields
bookmark_border
നമ്മൾ ഇപ്പോൾതന്നെ 122 സീറ്റുകളിൽ വിജയിച്ചു കഴിഞ്ഞു; കോവിഡ്​ വ്യാപനത്തിനിടയിലും റോഡ് ഷോയുമായി അമിത്​ ഷാ
cancel

കൊൽക്കത്ത: രാജ്യത്ത്​ കോവിഡ്​ വ്യാപിക്കു​േമ്പാഴും പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ്​ പ്രചാരണം തുടർന്ന്​ അമിത്​ ഷാ. ബംഗാളിലെ നദിയ ജില്ലയിലായിരുന്നു ഞായറാഴ്ച അമിത്​ ഷായുടെ റാലി. കോവിഡ്​ അതിരൂക്ഷമായി വ്യാപിക്കുന്നതിനെത്തുടർന്ന്​ രാഹുൽ ഗാന്ധിയടക്കമുള്ളവർ പിൻവാങ്ങിയപ്പോഴും ബി.ജെ.പി തെരഞ്ഞെടുപ്പ്​ പ്രചാരണം കൊഴുപ്പിക്കുകയാണ്.

ഞായറാഴ്​ച മാത്രം രണ്ട്​ റാലികളാണ്​ അമിത്​ ഷാ നടത്തിയത്​. ബി.ജെ.പി 200 സീറ്റുകളിൽ വിജയിക്കുമെന്നും ഇപ്പോൾ തന്നെ 122 എണ്ണത്തിൽ വിജയിച്ചെന്നും അമിത്​ ഷാ പറഞ്ഞു. നിലവിൽ മമതയു​ടെ മുന്നിലെത്തിയെന്നും നന്ദിഗ്രാമിൽ സുവേന്ദു അധികാരി വിജയിക്കുമെന്നും ഷാ പറഞ്ഞു.

തിങ്കളാഴ്ചയും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്​ റാലികൾ തുടരുമെന്നാണ്​ വിവരം. അതേ സമയം ബി.ജെ.പി ഉത്തർ ​പ്രദേശിൽ നിന്നും ബിഹാറിൽ നിന്നും ആളുകളെയെത്തിച്ച്​ ബംഗാളിൽ കോവിഡ്​ പരത്തുകയാണെന്ന്​ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amit shah​Covid 19BJP
News Summary - BJP winning 122 seats in Bengal so far: Shah
Next Story