Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴകത്ത്​ ഇക്കുറിയും...

തമിഴകത്ത്​ ഇക്കുറിയും വിരിയില്ല താമര

text_fields
bookmark_border
bjp
cancel

ചെ​ന്നൈ: പാ​ർ​ട്ടി മ​ത്സ​രി​ക്കു​ന്ന ഭൂ​രി​ഭാ​ഗം മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​​ഷാ തു​ട​ങ്ങി​യ ദേ​ശീ​യ നേ​താ​ക്ക​ൾ പ​ല​വ​ട്ടം പ​ര്യ​ട​നം ന​ട​ത്തു​ക​യും വാ​ഗ്​​ദാ​ന​ങ്ങ​ൾ വാ​രി​ച്ചൊ​രി​യു​ക​യും ചെ​യ്​​തി​ട്ടും ത​മി​ഴ്​ മ​ണ്ണി​ൽ ഇ​ക്കു​റി​യും താ​മ​ര വി​രി​യി​ല്ലെ​ന്ന തി​രി​ച്ച​റി​വി​ൽ ഏ​താ​ണ്ട്​ എ​ത്തി​ക്ക​ഴി​ഞ്ഞു ബി.​ജെ.​പി കേ​ന്ദ്ര​ങ്ങ​ൾ.

ര​ണ്ട്​ ദ​ശാ​ബ്​​ദ​ങ്ങ​ൾ​ക്കു​ശേ​ഷം​ ദ്രാ​വി​ഡ ക​ക്ഷി​യു​മാ​യി മു​ന്ന​ണി ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ട്ട ബി.​ജെ.​പി സം​സ്​​ഥാ​ന​ത്ത്​ 20 സീ​റ്റു​ക​ളി​ലാ​ണ്​ മ​ത്സ​രി​ക്കു​ന്ന​ത്. 2001ൽ ​ഡി.​എം.​കെ​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി 21 ൽ ​മ​ത്സ​രി​ച്ച്​ നാ​ലി​ട​ങ്ങ​ളി​ൽ വി​ജ​യി​ച്ച ശേ​ഷം ഒ​രു ബി.​ജെ.​പി​ക്കാ​ര​ന്​ പോ​ലും നി​യ​മ​സ​ഭ​യി​ൽ ക​യ​റി നോ​ക്കാ​നാ​യി​ട്ടി​ല്ല. ഇ​ത്ത​വ​ണ അ​ണ്ണാ ഡി.​എം.​കെ മു​ന്ന​ണി ബ​ന്ധം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി നേ​ട്ട​മു​ണ്ടാ​ക്കാ​നാ​ണ്​ പ​ദ്ധ​തി​യി​ട്ട​ത്. എ​ന്നാ​ൽ ഡി.​എം.​കെ സ​ഖ്യ​ത്തി​െൻറ മു​ന്ന​ണി​ബ​ല​ത്തി​ന്​ മു​ന്നി​ൽ അ​ടി​പ​ത​റു​ന്ന​താ​ണ്​ ഒ​ടു​വി​ല​ത്തെ ചി​ത്രം.

മ​ഹി​ള​ മോ​ർ​ച്ച ദേ​ശീ​യ അ​ധ്യ​ക്ഷ വാ​ന​തി ശ്രീ​നി​വാ​സ​ൻ ജ​ന​വി​ധി തേ​ടു​ന്ന കോ​യ​മ്പ​ത്തൂ​ർ സൗ​ത്തി​ൽ മാ​ത്ര​മാ​ണ്​ ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്​​ച​വെ​ച്ച​ത്. ഏ​ക​ദേ​ശം എ​ല്ലാ ദേ​ശീ​യ നേ​താ​ക്ക​ളും ഇ​വി​ടെ പ്ര​ചാ​ര​ണ​ത്തി​നെ​ത്തി. മ​തേ​ത​ര വോ​ട്ടു​ക​ൾ മ​ക്ക​ൾ നീ​തി​മ​യ്യം പ്ര​സി​ഡ​ൻ​റ്​ ക​മ​ൽ​ഹാ​സ​നും ഡി.​എം.​കെ സ​ഖ്യ​ത്തി​നും വീ​തി​ച്ചു​പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ട​ന്നു​കൂ​ടാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു​ വാ​ന​തി. എ​ന്നാ​ൽ, യു.​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​െൻറ പ​ര്യ​ട​ന​ത്തി​നി​ടെ ഹി​ന്ദു​മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​ൻ എ​റി​ഞ്ഞ ക​ല്ല്​ പ​തി​ച്ച​ത്​ ഈ ​പ്ര​തീ​ക്ഷ​ക​ൾ​ക്ക്​ മേ​ലാ​ണ്.​

സം​ഭ​വം കോ​യ​മ്പ​ത്തൂ​ർ ന​ഗ​ര​ത്തി​ലെ മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്​ ഭീ​ഷ​ണി​യാ​വു​മെ​ന്ന ആ​ശ​ങ്ക​യു​മു​യ​ർ​ത്തി. ക​മ​ൽ​ഹാ​സ​െൻറ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ പ​െ​ങ്ക​ടു​ത്ത ജ​ന​ക്കൂ​ട്ടം വോ​ട്ടാ​യാ​ൽ മ​ക്ക​ൾ നീ​തി​മ​യ്യ​ത്തി​ന്​ വി​ജ​യം സു​നി​ശ്ചി​തം. ബി.​ജെ.​പി ത​മി​ഴ്​​നാ​ട്​ അ​ധ്യ​ക്ഷ​ൻ എ​ൽ.​മു​രു​ക​ൻ ( രാ​സി​പു​രം), ന​ടി ഖു​ശ്​​ബു (ആ​യി​രം​വി​ള​ക്ക്), എ​ച്ച്.​രാ​ജ(​കാ​ര​ക്കു​ടി), കെ.​അ​ണ്ണാ​മ​ലൈ (അ​റ​വ​കു​റി​ച്ചി) എ​ന്നി​വ​രാ​ണ്​ മ​റ്റ്​ പ്ര​മു​ഖ സ്​​ഥാ​നാ​ർ​ഥി​ക​ൾ .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Nadu assembly electionassembly election 2021BJP
News Summary - BJP will not open in Tamil Nadu again
Next Story