Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ബി.ജെ.പി നിങ്ങളുടെ...

'ബി.ജെ.പി നിങ്ങളുടെ മക്കളെ ഗുണ്ടകളും കലാപകാരികളുമാക്കും'; ഹരിയാന റാലിയിൽ കെജ്‌രിവാൾ

text_fields
bookmark_border
ബി.ജെ.പി നിങ്ങളുടെ മക്കളെ ഗുണ്ടകളും കലാപകാരികളുമാക്കും; ഹരിയാന റാലിയിൽ കെജ്‌രിവാൾ
cancel
Listen to this Article

കുരുക്ഷേത്ര: മക്കളെ ഗുണ്ടകളും കലാപകാരികളും ബലാത്സംഗക്കാരുമാക്കണമെന്ന് ആഗ്രഹിക്കുന്നവർ അവരെ ബി.ജെ.പിയിലേക്ക് അയക്കണമെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. ഹരിയാനയിലെ കുരുക്ഷേത്രയിൽ നടന്ന എ.എ.പി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡൽഹിയിലെ എ.എ.പി സർക്കാർ സർക്കാർ സ്‌കൂളുകളെ മാറ്റിമറിച്ചെന്ന് കെജ്‌രിവാൾ അവകാശപ്പെട്ടു. സർക്കാർ സ്‌കൂളുകളിലെ വിദ്യാർഥികൾ ഇപ്പോൾ സ്വകാര്യ സ്‌കൂളുകൾക്ക് തുല്യമായ പ്രകടനമാണ് നടത്തുന്നത്. ഞാൻ ഒരു സാധാരണ മനുഷ്യനാണ്. എനിക്ക് രാഷ്ട്രീയം അറിയില്ല. എനിക്ക് ഡൽഹിയിലെ സർക്കാർ സ്‌കൂളുകൾ മെച്ചപ്പെടുത്താൻ സാധിച്ചു. സ്‌കൂളുകൾ ഇത്തവണ 99 ശതമാനം ഫലം നേടി- കെജ്‌രിവാൾ പറഞ്ഞു.

ഹരിയാനയിലെ ജനങ്ങൾ എ.എ.പിക്ക് ഒരു അവസരം നൽകിയാൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകളും മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മക്കളെ ഡോക്ടറോ, എഞ്ചിനീയറോ, വക്കീലോ ആക്കണമെന്ന് ആഗ്രഹിക്കുന്നവർ ഞങ്ങളോടൊപ്പം വരൂ. കലാപകാരികളും ഗുണ്ടകളും ബലാത്സംഗക്കാരും ആവണമെന്ന് ആഗ്രഹിക്കുന്നവർ ബി.ജെ.പിക്കൊപ്പം പോകൂ -അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ഒരിക്കലും നിങ്ങളുടെ കുട്ടികൾക്ക് ജോലി നൽകില്ലെന്നും അവർക്ക് തൊഴിലില്ലാത്ത ഗുണ്ടകളെയാണ് ആവശ്യമെന്നും കെജ്‌രിവാൾ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ പാവപ്പെട്ടവരുടെ കുട്ടികളും എൻജിനീയർമാരും ഡോക്ടർമാരുമാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. കഴിഞ്ഞ ഏഴ് വർഷമായി ഡൽഹിയിലെ സ്വകാര്യ സ്‌കൂളുകളിലെ ഫീസ് വർധിപ്പിക്കാൻ ഞങ്ങൾ അനുവദിച്ചിട്ടില്ല. എനിക്ക് ഒരവസരം തരൂ. ഹരിയാനയിലെ എല്ലാ സ്‌കൂളുകളും ഞാൻ മെച്ചപ്പെടുത്തും. ഡൽഹിയിലെ സർക്കാർ സ്‌കൂളുകൾ അതിന് തെളിവാണ്- കെജ്‌രിവാൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HaryanaArvind Kejriwal
News Summary - "BJP Will Make Your Kids Goons, Rapists": Arvind Kejriwal In Haryana
Next Story