ബംഗളൂരു: കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ബി.ജെ.പിക്ക് കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് മുതിർന്ന ബി.ജെ.പി നേതാവ് കെ.എസ്. ഈശ്വരപ്പ. പിന്തുണയുമായി ചില എം.എൽ.എമാർ തങ്ങളെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിൽ ബി.ജെ.പി സർക്കാർ രൂപീകരിക്കും. സർക്കാർ രൂപീകരിക്കുന്നതിൽ യാതൊരു സംശയവുമില്ലെന്നും ഈശ്വരപ്പ കൂട്ടിച്ചേർത്തു.
നിയമസഭ തെരഞ്ഞെടുപ്പിൽ ശിവമോഗ മണ്ഡലത്തിൽനിന്നും 46,107 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഈശ്വരപ്പ വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാർഥി കെ.ബി. പ്രസന്ന കുമാറിനെയാണ് ഈശ്വരപ്പ പരാജയപ്പെടുത്തിയത്.