Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​മാർട്ട്​ ഫോണും...

സ്​മാർട്ട്​ ഫോണും വീടും: ത്രിപുരയിൽ ബി.ജെ.പിയുടെ വാഗ്​ദാനപ്പെരുമഴ ​

text_fields
bookmark_border
സ്​മാർട്ട്​ ഫോണും വീടും: ത്രിപുരയിൽ ബി.ജെ.പിയുടെ വാഗ്​ദാനപ്പെരുമഴ ​
cancel

അ​ഗ​ർ​ത്ത​ല: പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ ബി​രു​ദ​ത​ലം വ​രെ സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം, എ​ല്ലാ കു​ടും​ബ​ത്തി​നും തൊ​ഴി​ല​വ​സ​രം, എ​ല്ലാ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും ഒ​രു കോ​ള​ജ്, മു​ഴു​വ​ൻ ബി.​പി.​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്കും സൗ​ജ​ന്യ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്, വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക്​ വീ​ട്, എ​ല്ലാ​വ​ർ​ക്കും കു​ടി​വെ​ള്ളം തു​ട​ങ്ങി​യ വാ​ഗ്​​ദാ​ന​ങ്ങ​ളു​മാ​യി ത്രി​പു​ര​യി​ൽ ബി.​ജെ.​പി പ്ര​ക​ട​ന​പ​ത്രി​ക. ഡി​ജി​റ്റ​ൽ ഇ​ന്ത്യ സം​രം​ഭ​ത്തി​​​െൻറ ഭാ​ഗ​മാ​യി യു​വാ​ക്ക​ൾ​ക്ക്​ സ്​​മാ​ർ​ട്ട്​ ഫോ​ൺ സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്നും വാ​ഗ്​​ദാ​ന​മു​ണ്ട്. 

സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കാ​യി ഏ​ഴാ​മ​ത്​ കേ​ന്ദ്ര ശ​മ്പ​ള ക​മീ​ഷ​ൻ ശി​പാ​ർ​ശ ന​ട​പ്പാ​ക്കു​ം. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ മു​ഴു​വ​ൻ ക​രാ​ർ ജീ​വ​ന​ക്കാ​രെ​യും സ്​​ഥി​ര​പ്പെ​ടു​ത്തും. സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ൻ​ഷ​ൻ കു​റ​ഞ്ഞ​ത്​ 2,000 രൂ​പ​യും കു​റ​ഞ്ഞ വേ​ത​നം 340 രൂ​പ​യു​മാ​ക്കു​ം. 
സ​ർ​ക്കാ​ർ സ​ർ​വി​സി​ലെ 50,000ഒാ​ളം ഒ​ഴി​വു​ക​ൾ നി​ക​ത്തും. റോ​സ്​ വാ​ലി അ​​ഴി​മ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ നി​യ​മ​ത്തി​ന്​ മു​ന്നി​ൽ കൊ​ണ്ടു​വ​രും. സം​സ്​​ഥാ​ന​ത്ത്​ നി​ക്ഷേ​പ സാ​ഹ​ച​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​ൻ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തും. 

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​ക​സ​ന അ​ജ​ണ്ട​യാ​ണ്​ പ്ര​ക​ട​ന പ​ത്രി​ക​യി​ലൂ​ടെ പ്ര​ക​ട​മാ​കു​ന്ന​െ​ത​ന്ന്​ പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ൺ ​െജ​യ്​​റ്റ്​​ലി പ​റ​ഞ്ഞു. 

ത്രി​പു​ര​യി​ൽ ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും അ​തോ​ടെ 20 സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ബി.​ജെ.​പി ഭ​ര​ണ​മാ​കു​മെ​ന്നും പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ ​വാ​ർ​ത്ത​സ​േ​മ്മ​ള​ന​ത്തി​ൽ അ​വ​കാ​ശ​​പ്പെ​ട്ടു. പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ വാ​ഗ്​​ദാ​ന​ങ്ങ​ൾ പാ​ലി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsTripura electionBJP
News Summary - BJP will form next government in Tripura-India News
Next Story