Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ബംഗാളിൽ ബി.ജെ.പി സർക്കാർ വരും, സംസ്​ഥാനത്ത്​ ഇപ്പോൾ ഗുണ്ടാരാജ്​' -കേന്ദ്രമന്ത്രി

text_fields
bookmark_border
Ramdas-Athawale
cancel

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ബി.ജെ.പി അടുത്ത സർക്കാർ രൂപീകരിക്കുമെന്ന്​ കേന്ദ്രമന്ത്രിയും റിപ്പപ്ലിക്കൻ പാർട്ടി അധ്യക്ഷനുമായ രാംദാസ്​ അത്തേവാലെ. തൃണമൂൽ കോൺഗ്രസിനെ ശക്തമായി വിമർശിച്ച അദ്ദേഹം, പശ്ചിമ ബംഗാളിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ​ ജെ.പി. നഡ്ഡയെ ആക്രമിച്ചതിലൂടെ സംസ്​ഥാനത്ത്​ ഗുണ്ടാ രാജാണ്​ നടക്കുന്നതന്ന്​ തെളിഞ്ഞതായും അത്തേവാലെ പറഞ്ഞു.

സംസ്​ഥാനം ഉടൻ വലിയ മാറ്റത്തിന്​ വേദിയാകും. അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിലെത്തും.

കേന്ദ്രമന്ത്രി അമിത്​ ഷായുടെ രണ്ടുദിവസത്തെ ബംഗാൾ സന്ദർശനം വളരെ പ്രധാനമാണ്​. ബംഗാൾ രാഷ്​ട്രീയം ഉടൻ മാറും. നിരവധി തൃണമൂൽ നേതാക്കൾ അമിത്​ ഷായുടെ സ​ന്ദർശനത്തോടെ ബി.ജെ.പിയിൽ ചേർന്നു. മമത ബാനർജിയുടെ നേതൃത്വം മാറണമെന്നാണ്​ സംസ്​ഥാനം ആഗ്രഹിക്കുന്നതെന്നും ​അത്തേവാലെ പറഞ്ഞു.

റിപ്പബ്ലിക്കൻ പാർട്ടിയും ബംഗാളിൽ വ്യക്തമായ സാന്നിധ്യമാകും. നാലുമുതൽ അഞ്ചുവരെ സീറ്റുകൾ നേടുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BJP will form next government in Bengal goonda raj can be seen in state Athawale
Next Story