ബി.ജെ.പിക്കും ഒരുനാൾ ഇതേ അവസ്ഥയുണ്ടാകും; കേന്ദ്ര ഏജസൻസികളുടെ നടപടിയിൽ ആർ.ജെ.ഡി എം.പി
text_fieldsപട്ന: ഭൂമി കുംഭകോണ കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ ചോദ്യം ചെയ്യാൻ സി.ബി.ഐ സമൻസ് അയച്ചതിന് പിന്നാലെ ബി.ജി.പി.ക്കെതിരെ രൂക്ഷ വിമർശനവുമായി രാഷ്ട്രീയ ജനതാദൾ എം.പി മനോജ് ഝാ. പ്രതിപക്ഷത്തിരിക്കുമ്പോൾ ബി.ജെ.പിക്കും ഒരുനാൾ ഇതേ അവസ്ഥ ഉണ്ടാകുമെന്ന് ഓർക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
"മോദി സർക്കാർ പ്രതിപക്ഷത്തെ മുഴുവൻ ഒറ്റയടിക്ക് അറസ്റ്റ് ചെയ്യണം. ഇന്ത്യയെ പ്രതിപക്ഷ മുക്തമാക്കുക. പ്രതിപക്ഷത്തിരിക്കുമ്പോൾ നിങ്ങൾക്കും ഇതേ പരിഗണന തന്നെയാണ് ലഭിക്കുകയെന്ന് ബി.ജെ.പി ഓർക്കണം"- മനോജ് ഝാ പറഞ്ഞു.
തേജസ്വി യാദവിന്റെ ഭാര്യ ഗർഭിണിയാണെന്നും വീട്ടിൽ കുട്ടികളുള്ള സമയത്താണ് അദ്ദേഹത്തിന്‍റെ വസതിയിൽ ഇ.ഡി റെയ്ഡ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബി.ജെ.പി രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നും ഇത് ഗുരുതര വിഷയമാണെന്നും മനോജ് ഝാ പറഞ്ഞു.
ജോലിക്കു പകരം ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് തേജസ്വി യാദവിന്‍റെ വസതിയിലുൾപ്പടെ 24 സ്ഥലങ്ങളിൽ വെള്ളിയാഴ്ച ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

