Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുസ്​ലിം സംവരണത്തിൽ...

മുസ്​ലിം സംവരണത്തിൽ മഹാരാഷ്​ട്രയിലെ സഖ്യസർക്കാർ വീണാൽ സേനയെ പിന്തുണക്കുമെന്ന്​ ബി.ജെ.പി

text_fields
bookmark_border
sivasena
cancel

മുംബൈ: മുസ്​ലിം സംവരണവുമായി ബന്ധപ്പെട്ട പ്രശ്​നത്തെ തുടർന്ന്​ മഹാരാഷ്​ട്ര സർക്കാർ വീണാൽ ശിവസേനയെ പിന്തുണക് കുമെന്ന്​ ബി.ജെ.പി. പാർട്ടി നേതാവ്​ സുധീർ മുഗന്ദിവാറാണ്​ ഇക്കാര്യം അറിയിച്ചത്​. മുസ്​ലിം വിദ്യാർഥികൾക്ക്​ അഞ് ച്​ ശതമാനം സംവരണം നൽകുന്നതുമായി ബന്ധപ്പെട്ട്​ സഖ്യ സർക്കാറിൽ തർക്കം തുടരുന്നതിനിടെയാണ്​ ബി.ജെ.പി നീക്കം

സംവരണ വിഷയത്തിൽ ഉദ്ധവ്​ താക്കറെ നല്ല നിലപാടാണ്​ എടുത്തിരിക്കുന്നത്​​. പ്രത്യയശാസ്​ത്രത്തിൻെറ അടിസ്ഥാനത്തിലാണ്​ ബി.ജെ.പി-സേന സഖ്യം നില നിന്നിരുന്നത്​. കോൺഗ്രസും എൻ.സി.പിയും പിന്തുണ പിൻവലിച്ചാൽ ശിവസേന ഭയക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ടാണ്​​ മതത്തിൻെറ അടിസ്ഥാനത്തിൽ സംവരണം നൽകുന്നത്​. സിക്കുകാരും ക്രിസ്​ത്യാനികളും എന്ത്​ കുറ്റമാണ്​ ചെയ്​തത്​. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക്​ 10 ശതമാനം സംവരണം കേന്ദ്രസർക്കാർ നൽകുന്നുണ്ട്​. ഇതിൽ മുസ്​ലിംകളും ഉൾപ്പെടുമെന്നും ബി.ജെ.പി നേതാവ്​ വ്യക്​തമാക്കി.

നേരത്തെ മഹാരാഷ്​ട്രയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മുസ്​ലിംകൾക്ക്​ അഞ്ച്​ ശതമാനം സംവരണം നൽകുമെന്നായിരുന്നു എൻ.സി.പി പറഞ്ഞിരുന്നത്​. എന്നാൽ, സംവരണ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെയുടെ മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresssivasenaindia newsBJPMalayalan bews
News Summary - BJP will back Sena if Cong-NCP quit govt over Muslim quota, says Sudhir-India news
Next Story