ബി.ജെ.പി വെബ്സൈറ്റ് ‘പണിമുടക്കിൽ’ തന്നെ, സഹായിക്കാമെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: ചൊവ്വാഴ്ച പ്രവർത്തനരഹിതമായ ബി.ജെ.പിയുടെ ഒൗദ്യോഗിക വെബ്സൈറ്റ് രണ്ടാം ദിനവും പ്രവർത്തന സജ്ജമായ ില്ല. ചൊവ്വാഴ്ച വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി ബി.ജെ.പി ആരോപിച്ചിരുന്നു. തകരാറ് പരിഹരിക്കുകയാണ െന്നും ‘ഉടൻ തിരിച്ചു വരും’ എന്നുമുള്ള കുറിപ്പാണ് വെബ്സൈറ്റ് സന്ദർശിക്കുന്നവർക്ക് രണ്ട് ദിവസമായി കാണാനാവുന്നത്.
അതേസമയം, വെബ്സൈറ്റ് പ്രവർത്തന സജ്ജമാക്കാൻ ബി.ജെ.പിക്ക് കോൺഗ്രസ് സഹായം വാഗ്ദാനം ചെയ്തു. ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കോൺഗ്രസ് സഹായ വാഗ്ദാനം നടത്തിയത്. ‘‘ ഏറെ സമയമായി നിങ്ങൾ പ്രവർത്തനരഹിതമായിരിക്കുകയാണെന്ന് മനസ്സിലാക്കുന്നു. നിങ്ങൾക്ക് തിരിച്ചു വരാൻ സഹായം ആവശ്യമെങ്കിൽ, നിങ്ങളെ സഹായിക്കാൻ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ.’’ എന്നായിരുന്നു കോൺഗ്രസിെൻറ ട്വീറ്റ്.
Morning @BJP4India, we realise you’ve been down for a long time now. If you need help getting back up, we’re happy to help pic.twitter.com/pM12ADMxEj
— Congress (@INCIndia) March 6, 2019
കോൺഗ്രസിെൻറ സഹായ വാഗ്ദാനത്തെ പരിഹസിച്ച് ആംആദ്മി പാർട്ടി രംഗത്തെത്തി. ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ആംആദ്മി കോൺഗ്രസിനെ വിമർശിച്ചത്. ‘‘നിങ്ങൾ ഡൽഹിയിൽ ചെയ്തതുപോലെ.! ഇൗ തെരഞ്ഞെടുപ്പിൽ എവിടെയൊക്കെ ബി.ജെ.പി താഴേക്ക് പോയാലും, തിരിച്ച് കൊണ്ടു വരാൻ കോൺഗ്രസ് സഹായിക്കും’’ എന്നായിരുന്നു ആം ആദ്മി പാർട്ടിയുടെ ട്വീറ്റ്.
Just like what you did in Delhi!
— AAP (@AamAadmiParty) March 6, 2019
This election wherever BJP is down, congress will help it to get back up.
As we said #CongressHelpingBJP https://t.co/i141ghCbe3
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
