ഭരണവ്യവസ്ഥയില്‍ മാറ്റം വരുത്തി അഴിമതി വേരോടെ പിഴുതെറിയുമെന്ന് രാജ്‌നാഥ് സിങ്
text_fieldsഇംഫാൽ: മണിപ്പൂരിലെ ഭരണവ്യവസ്ഥയില്‍ മാറ്റം കൊണ്ടുവന്ന് അഴിമതിയെ വേരോടെ പിഴുതെറിയാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. മണിപ്പൂരിലെ ലാംഗ്താബാലിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രതിരോധമന്ത്രിയുടെ പ്രസ്താവന.
'കേന്ദ്രമന്ത്രിസഭയില്‍ ഒരു മന്ത്രിക്കെതിരെയും ഒരു അഴിമതി ആരോപണവും ഇതുവരെ ആരും ഉന്നയിച്ചിട്ടില്ല. ഭരണവ്യവസ്ഥയില്‍ മാറ്റം കൊണ്ടുവന്ന് അഴിമതി വേരോടെ പിഴുതെറിയാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ബി.ജെ.പി നടത്തിയ ഭരണത്തില്‍ സംസ്ഥാനത്ത് ഒട്ടേറെ കാര്യങ്ങളില്‍ വികസനമുണ്ടായി. റോഡ്, റെയില്‍, വായു ഗതാഗതം എന്നിവയില്‍ ബി.ജെ.പി കാര്യമായ വികസനം കൊണ്ടുവന്നു'. അദ്ദേഹം പറഞ്ഞു.
അതിനിടെ മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 40-ലധികം സീറ്റുകള്‍ നേടുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശാരദാ ദേവി പ്രതികരിച്ചു. സംസ്ഥാനത്ത് ബി.ജെ.പിയുടെ വോട്ട് വിഹിതം വര്‍ധിച്ചിട്ടുണ്ട്. പരമ്പരാഗത വോട്ടുകള്‍ പാര്‍ട്ടിക്ക് ലഭിക്കുമെന്ന് ഉറപ്പുണ്ട്. തെരഞ്ഞെടുപ്പിന് മുന്‍പ് പ്രാദേശിക പാര്‍ട്ടികളുമായി സഖ്യം ഉണ്ടാക്കുന്നില്ലെന്നും ശാരദാ ദേവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

