Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിയുടെ...

ബി.ജെ.പിയുടെ ആഘോഷത്തിന്​ നട്ടുച്ചക്ക്​ ‘കട്ട്​’

text_fields
bookmark_border
ബി.ജെ.പിയുടെ ആഘോഷത്തിന്​ നട്ടുച്ചക്ക്​ ‘കട്ട്​’
cancel

ന്യൂഡൽഹി: തെരഞ്ഞെടുപ്പു ഫലം ഉച്ച വരെ തിമിർത്ത്​ ആഘോഷിച്ച ബി.ജെ.പി ഉച്ചകഴിഞ്ഞ്​ പാട്ടുപെട്ടി മടക്കി. അവിചാരിത  സാഹചര്യത്തിനു മുന്നിൽ എന്തു വേണമെന്നറിയാതെ നേതൃനിര കുഴങ്ങി. ആരെയും കൂട്ടുപിടിക്കാതെ കർണാടകത്തിൽ ബി.ജെ.പി അധികാരത്തിൽ വരുമെന്നാണ്​ ചൊവ്വാഴ്​ച രാവിലെ തെരഞ്ഞെടുപ്പു ഫലങ്ങൾ വരുന്നതിനിടയിൽ കർണാടകത്തി​​​​െൻറ പാർട്ടി ചുമതലക്കാരനായ കേന്ദ്രമന്ത്രി പ്രകാശ്​ ജാവ്​ദേകർ പറഞ്ഞത്​. മോദിയുടെ നേതൃമഹത്ത്വം വിവരിക്കാൻ മന്ത്രിമാരും മുതിർന്ന നേതാക്കളും മത്സരിച്ചു. ബി.ജെ.പി ആസ്​ഥാനത്ത്​ ആവേശത്തിമിർപ്പ്​; കർണാടകത്തിൽ ചെണ്ടമേളം.

2019ലെ പൊതുതെരഞ്ഞെടുപ്പ്​ ​ൈകയടക്കാൻ പോകുന്നതി​​​​െൻറ ആവേശത്തിമിർപ്പായിരുന്നു എങ്ങും. തെരഞ്ഞെടുപ്പു തന്ത്രത്തിനു പേരുകേട്ട ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷാ വാർത്ത സ​േമ്മളനം നടത്തുമെന്നും​ വൈകീട്ട്​ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടി ആസ്​ഥാനത്ത്​ പ്രവർത്തകരെ അഭിസംബോധന ചെയ്യുമെന്നും അറിയിപ്പുണ്ടായി. 
എന്നാൽ, ഉച്ച തിരിഞ്ഞപ്പോഴേക്കേ്​ കേവല ഭൂരിപക്ഷവും കൈവിട്ട്​ ബി.ജെ.പിയുടെ സീറ്റെണ്ണം 104ൽ ഇടിച്ചുനിന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും കർണാടക ഭരണം കപ്പിനും ചുണ്ടിനുമിടയിൽ കൈവിട്ടുപോകുന്ന സ്ഥിതി. ഇതോടെ പാർട്ടി മുന്നേറ്റത്തെക്കുറിച്ച ചാനൽ വാചാലത കൈവിട്ട്​ പാർട്ടി വക്​താക്കൾ ഉൾവലിഞ്ഞു. ആഘോഷം നിർത്തിവെക്കാൻ നിർദേശം പോയി. അമിത് ​ഷാ വാർത്ത സമ്മേളനം റദ്ദാക്കി. നരേന്ദ്ര മോദി പാർട്ടി ആസ്​ഥാനത്തേക്ക്​ ഇല്ലെന്നു വന്നു. 

ഏറ്റവും വലിയ കക്ഷിയെന്ന നിലയിൽ അധികാരം പിടിക്കാനുള്ള സാധ്യത മുഴുവൻ പ്രയോഗിക്കാൻ കേന്ദ്രമന്ത്രിമാർ ബംഗളൂരുവിന്​ പറക്ക​െട്ട എന്ന തീരുമാനമായി. പക്ഷേ, അപ്പോഴേക്കും പതിവിൽ നിന്നു വിപരീതമായി കോൺഗ്രസ്​ ഒരുപാട്​ മുന്നോട്ടു പോയിരുന്നു. ജെ.ഡി.എസിനു മന്ത്രിസഭയുണ്ടാക്കാൻ കോൺഗ്രസ്​  പിന്തുണ കൊടുക്കാൻ തീരുമാനിച്ചത്​ ബി.​െജ.പിയുടെ കണക്കുകൂട്ടലുകൾക്ക്​ അപ്പുറമായി. 

എങ്കിലും ബി.ജെ.പി പിന്നാമ്പുറ നീക്കങ്ങൾ തുടരുകയാണ്​. കർണാടക ഭരണം കൈവിട്ടുകളയാൻ ബി.ജെ.പിക്ക്​ പറ്റില്ല. മായാവതിയും അഖിലേഷുമായി സഖ്യത്തിനു തീരുമാനിച്ചതോടെ പ്രധാന സംസ്​ഥാനമായ യു.പിയിൽ കാര്യങ്ങൾ പന്തിയല്ല. കർണാടകത്തിൽ കോൺഗ്രസും ജെ.ഡി.എസുമായി സഖ്യമുണ്ടാക്കുന്നത്​ ലോക്​സഭാ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ്​. എല്ലാറ്റിനുമിടയിൽ ജെ.ഡി.എസിൽനിന്ന്​ ആൾച്ചോർച്ചയുണ്ടാക്കാനുള്ള പഴുതുകൾ ​തിരയുകയാണ്​ ബി.ജെ.പി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressvictorykarnataka pollBJPBJP
News Summary - BJP victory celebrations in Karnataka- India news
Next Story