മുതിർന്ന ബിജെപി നേതാവ് എൽ.കെ അദ്വാനി ആശുപത്രി വിട്ടു
text_fieldsന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ ലാൽ കൃഷ്ണ അദ്വാനി (എൽ.കെ. അദ്വാനി) ആശുപത്രി വിട്ടു. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്നാണ് ചികിത്സയിലുണ്ടായിരുന്ന ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തത്.
നെഞ്ചിലെ അണുബാധയെ തുടർന്നാണ് 98 വയസുകാരനായ അദ്വാനിയെ കഴിഞ്ഞ 16ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂറോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റായ ഡോ. വിനീത് സൂരിയുടെ നേതൃത്വത്തിലായിരുന്നു ചികിത്സയെന്ന് ആശുപത്രി പ്രസ്താവനയിൽ അറിയിച്ചു. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. പ്രായാധിക്യത്തെ തുടർന്നുള്ള ആരോഗ്യപ്രശ്‌നങ്ങൾ കാരണം ഈ വർഷം മേയിലും അദ്ദേഹം അപ്പോളോ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ഏതാനും ദിവസങ്ങൾ ആശുപത്രിയിൽ കഴിഞ്ഞ ശേഷം അദ്വാനിയെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു. അതിന് മുമ്പ് 2024 ഡിസംബറിലും അദ്ദേഹത്തെ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കും പരിശോധനകൾക്കുമായാണ് അന്ന് ആശുപത്രിയിലെത്തിച്ചത്. ന്യൂറോളജിസ്റ്റിന്റെ മേൽനോട്ടത്തിലായിരുന്നു ചികിത്സ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

