തിരുപ്പറകുൺറം വിധി ‘ഇൻഡ്യ’ക്കെതിരായ പ്രചാരണായുധമാക്കി ബി.ജെ.പി
text_fieldsന്യൂഡൽഹി: തിരുപ്പറകുൺറം വിധി ‘ഇൻഡ്യ’ക്കെതിരായ പ്രചാരണായുധമാക്കി ബി.ജെ.പിതമിഴ്നാട്ടിലെ മധുരയിൽ സിക്കന്ദർ ബാദുഷ ദർഗക്ക് സമീപമുള്ള കൽത്തൂണിൽ ദീപം തെളിക്കാൻ ഉത്തരവിട്ട മദ്രാസ് ഹൈകോടതി മധുര ഡിവിഷൻ ബെഞ്ചിന്റെ വിധി ഇൻഡ്യ സഖ്യത്തിനെതിരെ പ്രചാരണയായുധമാക്കി ബി.ജെ.പി.
ഇൻഡ്യ സഖ്യത്തിന്റെ ഹിന്ദുവിരുദ്ധതക്കേറ്റ അടിയാണിതെന്ന് തമിഴ്നാടിന്റെ ബി.ജെ.പി ചുമതലയുള്ള വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ദീപം തെളിക്കാൻ ഉത്തരവിട്ട മദ്രാസ് ൈഹകോടതി ജഡ്ജിക്കെതിരെ ഡി.എം.കെ നേതൃത്വത്തിൽ ഇൻഡ്യ സഖ്യം ലോക്സഭയിൽ ഇംപീച്ച്മെൻറ് നോട്ടീസ് നൽകിയപ്പോൾ അവരെ പിന്തുണച്ചതിലൂടെ കോൺഗ്രസും സമാജ്‍വാദി പാർട്ടിയുമെല്ലാം പ്രകടിപ്പിച്ചത് തങ്ങളുടെ ഹിന്ദു വിരുദ്ധ മുഖമാണെന്നും പിയൂഷ് ഗോയൽ ആരോപിച്ചു.
കോടതി വിധി രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് ജസ്റ്റിസ് സ്വാമിനാഥനെതിരായ ഇംപീച്ച്മെൻറിനെ ഇൻഡ്യ നേതാക്കൾ പിന്തുണച്ചു. ഇത് ജഡ്ജിയെ ഭയപ്പെടുത്തി വിധി അനുകൂലമാക്കാനുള്ള നീക്കമായിരുന്നു.
പുരാതനവും ചരിത്രപരവുമായ ആചാരത്തെ സാങ്കൽപികമായ ക്രമസമാധാന പ്രശ്നം പറഞ്ഞ് തടയാനുള്ള നീക്കവും മദ്രാസ് ഹൈകോടതിയുടെ മധുര ഡിവിഷൻ ബെഞ്ച് തള്ളി. അതിനാൽ ഇൻഡ്യ സഖ്യം സ്വന്തം സ്പോൺസർഷിപ്പിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് പിയൂഷ് ഗോയൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

