അഹ്മദ്നഗർ: 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയിക്കാൻ ബി.ജെ.പി തന്നെ ഉപയോഗിക്കുകയായിരുന്നെന്ന് അണ്ണാ ഹസാര െ. 2014ൽ ബി.ജെ.പി എന്നെ ഉപയോഗിച്ചു. ലോക്പാലിനു േവണ്ടിയുള്ള തെൻറ വ്യഗ്രത ബി.ജെ.പിയും ആം ആദ്മി പാർട്ടിയും അധ ികാരത്തിലെത്തനൊയി ഉപയോഗിക്കുകയായിരുന്നു. എനിക്ക് ഇപ്പോൾ അവരോടുള്ള ബഹുമാനം നഷ്ടപ്പെട്ടിരിക്കുന്നു - മഹാരാഷ്ട്രയിലെ റലേഗൻ സിദ്ധിയിൽ ലോക്പാലിനായി നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരത്തിനിടെ സംസാരിക്കുകയായിരുന്നു അണ്ണ ഹസാരെ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ജനങ്ങളെ വഴിതെറ്റിക്കുകയാണ്. രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുകയാണ്. കഴിഞ്ഞ നാലു വർഷമായി മഹാരാഷ്ട്രയിലെ ബി.ജെ.പി സർക്കാറും നുണ മാത്രമാണ് പറയുന്നത്. എത്ര കാലം നുണ പറഞ്ഞ് മുന്നോട്ടു പോകും. ജനങ്ങൾ അത് തിരിച്ചറിയും. എെൻറ ആവശ്യങ്ങളിൽ 90 ശതമാനവും അംഗീകരിച്ചിട്ടുണ്ടെന്ന സംസ്ഥാന സർക്കാറിെൻറ അവകാശ വാദവും തെറ്റാണ് - ഹസാരെ വ്യക്തമാക്കി.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വേണമെങ്കിൽ ഇൗ സമരത്തിൽ പങ്കുകൊള്ളാം. എന്നാൽ എന്നോടൊപ്പം വേദി പങ്കിടാൻ അനുവദിക്കില്ലെന്നും ഹസാരെ പറഞ്ഞു. തെൻറ ആവശ്യങ്ങൾ നേടിെയടുക്കും വരെ സമരം നടത്തുമെന്ന് പറഞ്ഞ ഹസാരെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ തനിക്ക് രാജ്യം നൽകിയ പദ്മഭൂഷൻ തിരികെ നൽകുമെന്നും ഭീഷണിപ്പെടുത്തി.