ബി.ജെ.പി ഹിന്ദുക്കളേയും സിഖുകാരെയും തമ്മിലടിപ്പിക്കുന്നു -സുഖ്ബീർ സിങ് ബാദൽ
text_fieldsഅമൃത് സർ: രാജ്യത്തെ യഥാർഥ 'തുക്ടേ തുക്ടേ ഗ്യാങ്' ബി.ജെ.പിയാണെന്ന് ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദൽ. ഹിന്ദുക്കൾക്കും മുസ്ലിംകൾക്കുമിടയിൽ സംഘർമുണ്ടാക്കിയ പോലെ പഞ്ചാബിലെ ഹിന്ദുക്കളെ സിഖുകാർക്കെതിരെ തിരിക്കുകയാണെന്നും ബാദൽ ആരോപിച്ചു.
കർഷകരെ കേൾക്കുന്നതിനുള്ള ഈഗോ കേന്ദ്രസർക്കാർ ഒഴിവാക്കണം. രാജ്യസ്നേഹികളായ പഞ്ചാബികളെ ബി.ജെ.പി വർഗീയതയിലേക്ക് തള്ളിവിടുകയാണെന്നും ബാദൽ കൂട്ടിച്ചേർത്തു.
നേരത്തേ കർഷകരെ ഖാലിസ്ഥാനികളെന്നും ദേശവിരുദ്ധരെന്നും അധിക്ഷേപിച്ച മന്ത്രിമാർ മാപ്പുചോദിക്കണമെന്ന് ബാദൽ തുറന്നടിച്ചിരുന്നു. ബി.ജെ.പിയുമായി കാൽനൂറ്റാണ്ടിലേറെയായി സഖ്യത്തിലായിരുന്ന അകാലിദൾ കാർഷിക ബില്ലിനുപിന്നാലെ എൻ.ഡി.എ വിട്ടിരുന്നു. ഇതിനെത്തുടർന്ന് കേന്ദ്രമന്ത്രി ഹർമസിമ്രത് കൗർ രാജിവെച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

