Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതൃണമൂലിൻെറ റാലി...

തൃണമൂലിൻെറ റാലി തകർക്കാൻ ബി.ജെ.പി ശ്രമം-മമത

text_fields
bookmark_border
west-bengal-tmc 21-07-19
cancel

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൻെറ കൊൽക്കത്ത റാലി തകർക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന ആരോപണവുമായി പശ്​ചിമബം ഗാൾ മുഖ്യമന്ത്രി മമത ബാനർജി. പാർട്ടിയുടെ രക്​തസാക്ഷികളുടെ ദിനത്തിലാണ്​ മമത കൊൽക്കത്തയിൽ റാലി നടത്തുന്നത്​. റാലിക്ക്​ ആളുകൾ എത്താതിരിക്കാൻ ട്രെയിനുകളുടെ എണ്ണം കേന്ദ്രസർക്കാർ വെട്ടിചുരുക്കിയെന്ന്​ മമത ആരോപിച്ചു.

റാലിയിൽ പ​ങ്കെടുക്കാനായി യാത്ര തിരിച്ചവരെ ഭീഷണിപ്പെടുത്തിയെന്ന്​​ ആരോപിച്ച്​ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ദിലീപ്​ ഘോഷിനെതിരെ പശ്​ചിമബംഗാൾ പൊലീസ്​ കേസെടുത്തിട്ടുണ്ട്​.

1993ൽ പൊലീസിൽ വെടി​െവപ്പിൽ 13 പേർ കൊല്ലപ്പെട്ട ദിവസമാണ്​ രക്​തസാക്ഷിദിനമായി തൃണമൂൽ കോൺഗ്രസ്​ ആചരിക്കുന്നത്​. അന്ന്​ യൂത്ത്​ കോൺഗ്രസ്​ നേതാവായിരുന്നു മമത ബാനർജി നയിച്ച സമരത്തിനെതിരെയാണ്​ വെടിവെപ്പുണ്ടായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TMCmamatha banarjiindia news
News Summary - BJP trying to foil Kolkata rally-India news
Next Story