Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽ ഗാന്ധി...

രാഹുൽ ഗാന്ധി നിശാക്ലബിലായാലും വിവാഹപാർട്ടിയിൽ ആയാലും അത് മറ്റാരേയെങ്കിലും ബാധിക്കുമോ; പിന്തുണച്ച് മഹുവ

text_fields
bookmark_border
രാഹുൽ ഗാന്ധി നിശാക്ലബിലായാലും വിവാഹപാർട്ടിയിൽ ആയാലും അത് മറ്റാരേയെങ്കിലും ബാധിക്കുമോ; പിന്തുണച്ച് മഹുവ
cancel
Listen to this Article

ന്യൂഡൽഹി: രാഹുൽ ഗാന്ധി നിശാക്ലബിലെന്ന് ആരോപിച്ച് വിവാഹചടങ്ങിലെ വിഡിയോ പങ്കുവെച്ച ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയിത്ര. രാഹുൽ ഗാന്ധിയോ മറ്റാരെങ്കിലുമോ അവരുടെ സ്വകാര്യ സമയത്ത് നിശാക്ലബിലായാലും വിവാഹപാർട്ടിയിൽ ആയാലും അത് ഈ ഭൂമിയിൽ മറ്റാരെയെങ്കിലും ബാധിക്കുന്ന കാര്യമാണോയെന്ന് അവർ ചോദിച്ചു.

ബി.ജെ.പിയുടെ ട്രോളൻമാരെ നിങ്ങൾ ചെയ്യുന്ന മികച്ച കാര്യത്തിൽ ഉറച്ചുനിൽക്കണം. അല്ലാതെ ചായക്കോപ്പയിൽ ബിയർ കുടിക്കാൻ നിൽക്കരുതെന്ന് മഹുവ മൊയിത്ര പറഞ്ഞു. നേരത്തെ ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയാണ് രാഹുൽ നിശാക്ലബിൽ നിൽക്കുന്നുവെന്ന് അവകാശപ്പെട്ട് വിഡിയോ പങ്കുവെച്ചത്.

ഇതിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. പിന്നാലെ രാഹുൽ ഗാന്ധി സുഹൃത്തിന്റെ വിവാഹത്തിൽ പ​ങ്കെടുക്കാൻ പോയതാണെന്ന വിശദീകരണവുമായി കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahua Moitra
News Summary - ‘BJP trolls leading double lives with beer in teapots’: Mahua Moitra on Rahul Gandhi’s nightclub video
Next Story