Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെ സന്ദർശനം...

മോദിയുടെ സന്ദർശനം രാഷ്ട്രീയ നേട്ടമാക്കാൻ ബി.ജെ.പി; യുവതയെ നിരത്തി പ്രതിരോധിക്കാൻ സി.പി.എം

text_fields
bookmark_border
ramadan wish
cancel

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കേ​ര​ള സ​ന്ദ​ർ​ശ​നം രാ​ഷ്ട്രീ​യ​നേ​ട്ട​മാ​ക്കാ​ൻ ബി.​ജെ.​പി ഒ​രു​ങ്ങു​മ്പോ​ൾ യു​വാ​ക്ക​ളെ അ​ണി​ര​ത്തി പ്ര​തി​രോ​ധി​ക്കാ​ൻ സി.​പി.​എം രം​ഗ​ത്ത്. കൊ​ച്ചി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​​ങ്കെ​ടു​ക്കു​ന്ന ‘യു​വം’ പ​രി​പാ​ടി​ക്ക്​ പു​റ​മെ, ക്രി​സ്ത്യ​ൻ മ​ത​മേ​ല​ധ്യ​ക്ഷ​രു​മാ​യി മോ​ദി​ക്ക്​ കൂ​ടി​ക്കാ​ഴ്ച ഒ​രു​ക്കാ​നും ‘വ​ന്ദേ​ഭാ​ര​ത്’​ നേ​ട്ട​മാ​യി അ​വ​ത​രി​പ്പി​ക്കാ​നും ബി.​ജെ.​പി അ​ണി​യ​റ നീ​ക്കം ന​ട​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ, ‘വ​ന്ദേ​ഭാ​ര​തി’​നേ​ക്കാ​ള്‍ ഗൗ​ര​വ​ത്തോ​ടെ കാ​ണേ​ണ്ട​ത് മോ​ദി​യു​ടെ യു​വാ​ക്ക​ളു​മാ​യു​ള്ള സം​വാ​ദ​ത്തെ​യാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ്​ ഡി.​വൈ.​എ​ഫ്.​ഐ​യെ മു​ന്‍നി​ര്‍ത്തി പ്ര​തി​രോ​ധി​ക്കാ​നു​ള്ള​ സി.​പി.​എം തീ​രു​മാ​നം.

23, 24 തീ​യ​തി​ക​ളി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി അ​ഞ്ചു​ല​ക്ഷ​ത്തോ​ളം യു​വാ​ക്ക​ളെ പ​​ങ്കെ​ടു​പ്പി​ച്ചാ​ണ്​ ഡി.​വൈ.​എ​ഫ്​.​ഐ കാ​മ്പ​യി​ൻ. വ​ന്ദേ​ഭാ​ര​ത് ച​ര്‍ച്ച​ക​ള്‍ക്ക് ഏ​റെ ദി​വ​സ​ത്തെ ആ​യു​സ്സു​ണ്ടാ​വി​ല്ലെ​ന്നാ​ണ്​ സി.​പി.​എ​മ്മി​ന്‍റെ പൊ​തു​വി​ല​യി​രു​ത്ത​ൽ. എ​ന്നാ​ൽ, യു​വാ​ക്ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ബി.​ജെ.​പി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്​ ഗൗ​ര​വ​മു​ള്ള​താ​ണ്. പാ​ർ​ട്ടി കൊ​ടി​യോ ചി​ഹ്ന​മോ ഇ​ല്ലാ​തെ ബി.​ജെ.​പി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ൾ മോ​ദി​യെ മു​ന്‍നി​ര്‍ത്തി യു​വാ​ക്ക​ളെ ആ​ക​ര്‍ഷി​ക്കാ​നു​ള്ള ത​ന്ത്ര​മാ​ണ്. മോ​ദി​യു​ടെ കേ​ര​ള​ത്തി​ലേ​ക്കു​ള്ള വ​ര​വി​ന്‍റെ പ്ര​ധാ​ന ഉ​ദ്ദേ​ശ്യം​ത​ന്നെ ‘യു​വം’ പ​രി​പാ​ടി​യാ​ണ്. യു​വാ​ക്ക​ള്‍ പി​ന്തു​ണ​ക്കു​ന്ന നേ​താ​വ് മോ​ദി​യാ​ണെ​ന്ന ബി.​ജെ.​പി പ്ര​ചാ​ര​ണ​ത്തി​ന്​ ത​ട​യി​ടാ​ൻ അ​ദ്ദേ​ഹ​ത്തോ​ടു​ള്ള 100 ചോ​ദ്യ​ങ്ങ​ളു​മാ​യാ​ണ്​ ഡി.​വൈ.​എ​ഫ്.​ഐ​യെ ക​ള​ത്തി​ലി​റ​ക്കി​യ​ത്.

വ​ന്ദേ​ഭാ​ര​ത്​ സി​ൽ​വ​ർ​ലൈ​നി​ന്‍റെ പ്ര​സ​ക്തി വ​ര്‍ധി​പ്പി​ച്ചെ​ന്ന വാ​ദ​വു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​കും സി.​പി.​എം ശ്ര​മം. സി​ൽ​വ​ർ​ലൈ​ൻ അ​പ്ര​സ​ക്ത​മാ​ക​ണ​മെ​ങ്കി​ല്‍ വ​ന്ദേ​ഭാ​ര​തി​ന് നാ​ല്​ മ​ണി​ക്കൂ​ര്‍ കൊ​ണ്ടെ​ങ്കി​ലും കാ​സ​ര്‍കോ​ട്​​ എ​ത്താ​നാ​ക​ണം. കേ​ന്ദ്ര അ​വ​ഗ​ണ​ന​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ്​ വ​ന്ദേ​ഭാ​ര​ത്​ വ​ന്ന​തെ​ന്ന്​ പ്ര​ചാ​ര​ണം ന​ട​ത്താ​നും സി.​പി.​എം ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiCPMbjppolitical advantage
News Summary - BJP to use Modi's visit as a political advantage; CPM to defend the youth
Next Story