അട്ടിമറിക്കില്ല, പക്ഷേ രാജസ്ഥാനിൽ ബി.ജെ.പി വരും –അമിത് ഷാ
text_fieldsജയ്പുർ: ബി.ജെ.പി ഒരു സർക്കാറിനെയും അട്ടിമറിക്കില്ലെന്നും 2023ലെ തെരഞ്ഞെടുപ്പിൽ അതൊന്നുമില്ലാതെതന്നെ പാർട്ടി രാജ്ഥാനിൽ നല്ല ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
തെൻറ സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിച്ചെന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിെൻറ ആരോപണത്തിനുള്ള മറുപടിയായാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. അവർക്ക് എപ്പോഴും സർക്കാർ വീഴുമെന്ന ഭയമാണ്. ആരാണ് സർക്കാറിനെ അട്ടിമറിക്കാൻപോകുന്നത്. ബി.ജെ.പി അടുത്ത തവണ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി അധികാരം പിടിക്കും -ബി.ജെ.പി എം.പിമാരുടെയും എം.എൽ.എമാരുടെയും യോഗത്തിൽ സംസാരിക്കവെ ഷാ അഭിപ്രായപ്പെട്ടു.

