രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ അധികകാലം നില നിൽക്കില്ല- വസുന്ധര രാജെ
text_fieldsജയ്പൂർ: രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ടിൻെറ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അധികകാലം നില നിൽക്കില്ലെന്ന് ബി.ജെ.പി നേതാവ് വസുന്ധര രാജെ. സർക്കാറിനെതിരെ വെള്ളിയാഴ്ച അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കതാരിയ പറഞ്ഞു. കോൺഗ്രസിലെ പ്രശ്നങ്ങൾ സർക്കാറിനെ വീഴ്ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്ച ബി.ജെ.പി എം.എൽ.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ ഇതുസംബന്ധിച്ച കൂടുതൽ ചർച്ചകളുണ്ടാവുമെന്നാണ് സൂചന. അതേസമയം, കോൺഗ്രസ് പാർട്ടിയിലുണ്ടായ തെറ്റിദ്ധാരണകൾ മുന്നോട്ടുള്ള പോക്കിനായി വിസ്മരിക്കാവുന്നതാണെന്ന് അശോക് ഗെഹ്ലോട്ട് പ്രതികരിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കാനായി ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജസ്ഥാനിലെ ഒരു മാസം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് കഴിഞ്ഞ ദിവസമാണ് വിരാമമായത്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിൽ വിമത നേതാവ് സചിൻ പൈലറ്റ് പാർട്ടിയുമായി സഹകരിക്കാൻ തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

