Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊൽക്കത്തയിലെ വനിത...

കൊൽക്കത്തയിലെ വനിത ഡോക്ടറുടെ കൊലപാതകം; തൃണമൂലിനെതിരെ കുരുക്കിടാന്‍ ബി.ജെ.പി, മൃതദേഹം തിടുക്കത്തിൽ സംസ്കരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ‍്യമന്ത്രി

text_fields
bookmark_border
സുവേന്ദു അധികാരി
cancel
camera_altസുവേന്ദു അധികാരി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ അമ്മയുമായി കൂടികാഴ്ചക്കിടെ

കൊൽക്കത്ത: കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജിൽ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിത ഡോക്ടറുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് പശ്ചിമ ബംഗാൾ മുഖ‍്യമന്ത്രി സുവേന്ദു അധികാരി. പോസ്റ്റ്മോർട്ടം നടത്തി തിടുക്കത്തിൽ സംസ്കാര ചടങ്ങുകൾ നടത്തിയ സംഭവത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത്. രാജ്യത്തെ നടുക്കിയ ക്രൂര കൊലപാതകത്തിന്‍റെ രണ്ടാം വാർഷികത്തിലാണ് മുഖ‍്യമന്ത്രിയുടെ പ്രസ്താവന. പിന്നാലെ കേസിൽ ഉൾപ്പെട്ട മൂന്ന് തൃണമൂൽ നേതാക്കളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കൊൽക്കത്ത ഹൈകോടതിയുടെ ഉത്തരവ് പ്രകാരം സി.ബി.ഐ കേസ് അന്വേഷിക്കുന്നുണ്ട്.

നിലവിൽ എനിക്ക് അതിൽ ഒന്നും ചെയ്യാനില്ല, എന്നാൽ തിടുക്കപ്പെട്ട് മൃതദേഹം സംസ്കരിച്ചതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ സാധിക്കും എന്ന് ചടങ്ങിൽ സംസാരിക്കവെ സുവേന്ദു അധികാരി അറിയിച്ചു. 2024 ആഗസ്റ്റ് ഒമ്പതിനാണ് ആശുപത്രിയിൽ യുവതിയെ ക്രൂരബലാത്സംഗത്തിനിരയായി മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി സംസ്കരിക്കുകയും ചെയ്തു. ബാരക്പൂർ പൊലീസിനോട് അന്വേഷണം നടത്താന്‍ ഞാന്‍ ആവശ‍്യപ്പെടുന്നു. പോസ്റ്റ്മോർട്ടം ലിസ്റ്റിൽ മൂന്നാമതായിരുന്ന മൃതദേഹം എങ്ങനെയാണ് ആദ്യം പോസ്റ്റ്മോർട്ടം ചെയ്തത്. കുടുംബത്തിന്‍റെ അറവില്ലാതെയാണ് സംസ്കാരത്തിന്‍റെ ഒദ്യോഗിക കൃത്യങ്ങൾ നിർവഹിച്ചത് എന്ന് അധികാരി കൂട്ടിചേർത്തു.

അതേ സമയം നിലവിൽ കേസിൽ ഉൾപ്പെട്ട മുന്‍ പാനിഹട്ട് എം.എൽ.എയും തൃണമൂൽ നേതാവുമായ നിർമൽഘോഷ്, ടി.എം.സി പാനിഹട്ട് മുനിസിപ്പാലിറ്റി കൗൺസിലർ സോമ്നാഥ് ദേ, പ്രാദേശിക തൃണമൂൽ നേതാവ് സാഞ്ചിബ് മുഖർജി തുടങ്ങിയവർക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുമന്നും സുവേന്ദു അധികാരി കൂട്ടി ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KolkataTMCDeathnewsSuvendu Adhikari
News Summary - കൊൽക്കത്തയിലെ വനിത ഡോക്ടറുടെ കൊലപാതകം തൃണമൂലിനെതിരെ കുരുക്കിടാന്‍ ബി.ജെ.പി, മൃതദേഹം തിടുക്കത്തിൽ സംസ്കരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ‍്യമന്ത്രി
Next Story