Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശ്​ചിമബംഗാളിൽ...

പശ്​ചിമബംഗാളിൽ തൃണമൂൽ-ബി.ജെ.പി സംഘർഷം; നിരവധി വാഹനങ്ങൾ കത്തിച്ചു

text_fields
bookmark_border
പശ്​ചിമബംഗാളിൽ തൃണമൂൽ-ബി.ജെ.പി സംഘർഷം; നിരവധി വാഹനങ്ങൾ കത്തിച്ചു
cancel

കൊൽക്കത്ത: പശ്​ചിമബംഗാളിലെ ഹൗറയിൽ ബി.ജെ.പി -തൃണമൂൽ കോൺഗ്രസ്​ പ്രവർത്തകർ ഏറ്റുമുട്ടി. നിരവധി പേർക്ക്​ സംഘർഷത്തിൽ പരിക്കേറ്റു. വാഹനങ്ങൾ അഗ്​നിക്കിരയാക്കുകയും ചെയ്​തിട്ടുണ്ട്​. പശ്​ചിമബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്താൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ്​ സംഘർഷമുണ്ടായത്​.

ഈ രീതിയിലുള്ള രാഷ്​ട്രീയമാണ്​ തൃണമൂൽ പിന്തുടരുന്നതെങ്കിൽ അതേ ഭാഷയിൽ തന്നെ മറുപടി നൽകുമെന്ന്​ ബി.ജെ.പി നേതാവ്​ എ.എൻ.ഐയോട്​ പ്രതികരിച്ചു. എന്നാൽ, അക്രമസംഭവങ്ങളിൽ തൃണമൂൽ കോൺഗ്രസ്​ പ്രതികരണം പുറത്ത്​ വന്നിട്ടില്ല. നേതാജി സുഭാഷ്​ ചന്ദ്രബോസിന്‍റെ ജന്മവാർഷികത്തിന്‍റെ ഭാഗമായി നടക്കുന്ന ആഘോഷങ്ങളിൽ പ​ങ്കെടുക്കാനാണ്​ പ്രധാനമന്ത്രി നരേന്ദ്രമോദി പശ്​ചിമബംഗാളിലെത്തുന്നത്​.

പശ്​ചിമബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെ മോദി നടത്തുന്ന സന്ദർശനത്തിന്​ രാഷ്​ട്രീയ പ്രാധാന്യം ഏറെയാണ്​. ​നരേന്ദ്ര മോദി സർക്കാറിനെതിരെ ഇന്നും രൂക്ഷമായ വിമർശനങ്ങളാണ്​ മുഖ്യമന്ത്രി മമത ബാനർജി ഉന്നയിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TMCbjp
News Summary - BJP, TMC Workers Clash Ahead of PM Modi’s Bengal Visit, Several Vehicles Torched
Next Story