Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിക്കാർ എന്റെ...

ബി.ജെ.പിക്കാർ എന്റെ നേരെ ഷൂ എറിയാറാണ് പതിവ്; വാങ്ങിത്തരാറില്ല -ഫലിതം പറഞ്ഞ് രാഹുൽ ഗാന്ധി

text_fields
bookmark_border
Modi govt weakening laws empowering tribals: Rahul Gandhi
cancel

ന്യൂഡൽഹി: ഭാരത് ജോഡോയാത്രക്കിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കുട്ടിക്കാലത്തെ അനുഭവങ്ങൾ പങ്കുവെച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കുട്ടിക്കാലത്ത് നന്നായി ഡ്രസ് ചെയ്ത് അമ്മയുടെ അടുത്ത് പോയി കാണാൻ എങ്ങനെയുണ്ട് നന്നായിട്ടില്ലേ എന്ന് ചോദിക്കുമ്പോൾ, വലിയ കുഴപ്പമില്ല, ഒരു ശരാശരി...എന്നായിരുന്നു സോണിയയുടെ മറുപടി. അമ്മ സുന്ദരനായിട്ടുണ്ട് എന്ന് പറയുമെന്ന് കരുതി പോകുന്നതിനാൽ മറുപടി കേൾക്കുമ്പോൾ വലിയ നിരാശ തോന്നുമായിരുന്നുവെന്നും രാഹുൽ പറഞ്ഞു.

എന്റെ അമ്മ എന്നും അങ്ങനെയായിരുന്നു. അച്ഛനും അങ്ങനെ തന്നെയായിരുന്നു. ചുരുക്കിപറഞ്ഞാൽ എന്റെ കുടുംബം മുഴുവൻ അങ്ങനെ തന്നെ. നിങ്ങളെന്തെങ്കിലും ചോദിക്കുമ്പോൾ, അവർക്ക് കൃത്യമായി അറിയാം എന്താണ് ആഗ്രഹിക്കുന്നതെന്ന്...അതിനാൽ ഒരു ശരാശരി നിലവാരം എന്ന രീതിയിലായിരിക്കും മറുപടി. അന്നൊക്കെ അതെന്റെ ഹൃദയം തകർക്കും- രാഹുൽ തുടർന്നു.

ജീവിത രീതിയെ കുറിച്ചും യൂട്യൂബർ ചോദിച്ചു. താൻ നേരിട്ടുപോയി ഷൂ വാങ്ങാറുണ്ടെന്നും ചിലപ്പോൾ അമ്മയും സഹോദരിയും ഷൂ വാങ്ങിത്തരാറുണ്ടെന്നും രാഹുൽ പറഞ്ഞു. രാഷ്ട്രീയക്കാരായ ചില സുഹൃത്തുക്കളും സമ്മാനമായി ഷൂ നൽകാറുണ്ട്. ബി.ജെ.പിയിലെ ആരെങ്കിലും ഷൂ സമ്മാനിച്ചിട്ടുണ്ടോ എന്നും ചോദ്യമുണ്ടായി. അപ്പോൾ അവർ ഷൂ വാങ്ങിത്തരാറില്ല, പകരം എനിക്കെതിരെ ഷൂ എറിയും എന്നായിരുന്നു രാഹുലിന്റെ നർമത്തിൽ ചാലിച്ച മറുപടി. തിരിച്ചെറിയാറു​ണ്ടോ എന്ന് ചോദിച്ചപ്പോൾ ഒരിക്കലുമില്ല എന്നാണ് രാഹുൽ പറഞ്ഞത്. രാഹുൽ ഗാന്ധി ട്വിറ്ററിൽ അഭിമുഖത്തിന്റെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjpRahul Gandhi
News Summary - BJP throw them at me says rahul gandhi
Next Story