വേദിയിൽ അഞ്ചുപേർ, സദസ്സിൽ ഒരാൾ! ബി.ജെ.പിയുടെ ആളില്ലാ പരിപാടിയുടെ ചിത്രം പങ്കുവെച്ച് തരൂർ
text_fieldsന്യൂഡൽഹി: ഒഴിഞ്ഞ കസേരകളെ സാക്ഷിനിർത്തി നടക്കുന്ന ബി.ജെ.പി പരിപാടിയുടെ ചിത്രം പങ്കുവെച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. സദസ്സ്യരില്ലാതെ സ്റ്റേജിൽ നിറയെ നേതാക്കളുള്ള ചിത്രമാണ് തരൂർ ട്വീറ്റ് ചെയ്തത്.
''സ്റ്റേജിൽ അഞ്ച് പേരും ഏഴ് നേതാക്കളുടെ ചിത്രങ്ങളും. സദസ്സിൽ ഒരാൾ. ഇത് കേരളമല്ല...!'' എന്ന അടിക്കുറിപ്പോടെയാണ് ട്വീറ്റ്. 'ബി.ജെ.പി തീർന്നു' എന്ന ഹാഷ്ടാഗും കൊടുത്തിട്ടുണ്ട്.
കുറഞ്ഞ സമയത്തിനകം നിരവധി പേരാണ് ചിത്രം പങ്കുവെക്കുകയും പ്രതികരണം രേഖപ്പെടുത്തുകയും ചെയ്തത്. അതേസമയം, എവിടെ, എപ്പോൾ നടന്ന പരിപാടിയുടെ ചിത്രമാണിതെന്ന് വ്യക്തമല്ല. ചിത്രം എഡിറ്റ് ചെയ്തതാണോ എന്ന സംശയവും ചിലർ ഉന്നയിച്ചിട്ടുണ്ട്.
Five people on stage. Pictures of seven leaders. One man in the audience. And it's not even Kerala! #BJPThePartyIsOver pic.twitter.com/f2FCgeHWIi
— Shashi Tharoor (@ShashiTharoor) February 20, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

