Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ജനങ്ങളെ ഉപയോഗിച്ച് രാഹുൽ ഗാന്ധി ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നു': ബിജെപി

text_fields
bookmark_border
Rahul Intimidating Judiciary Through Mobocracy: BJPs Tarun Chugh Attacks Congress
cancel
camera_alt

തരുൺ ചുഗ്

ന്യൂഡൽഹി: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ അതിരൂക്ഷമായ കടന്നാക്രമണവുമായി ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് രംഗത്ത്. തെരുവ് അരാജകത്വത്തിലൂടെയും ആൾക്കൂട്ട ശക്തിയിലൂടെയും രാജ്യത്തെ ജനാധിപത്യത്തെയും സുപ്രീംകോടതിയടക്കമുള്ള ജുഡീഷ്യൽ സംവിധാനങ്ങളെയും ഭീഷണിപ്പെടുത്താനാണ് രാഹുൽ ഗാന്ധിയും കൂട്ടാളികളും ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ബംഗ്ലാദേശ് മോഡലിൽ രാജ്യത്ത് ഭരണമാറ്റം കൊണ്ടുവരുമെന്ന പ്രഖ്യാപനം കേവലമൊരു ജനാധിപത്യ സമരമല്ലെന്നും, രാജ്യത്തിനെതിരായ വലിയൊരു ഗൂഢാലോചനയാണെന്നും രാജ്യസഭാ എം.പിയായ തരുൺ ചുഗ് ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

'കോൺഗ്രസിന്റെ ചരിത്രം അടിയന്തരാവസ്ഥയുടേത്; ഇരകളായത് സിഖുകാർ': തരുൺ ചുഗ്

"രാഹുൽ ഗാന്ധിയും കൂട്ടാളികളും ചേർന്ന് ആൾക്കൂട്ട അരാജകത്വം സൃഷ്ടിച്ച് രാജ്യത്തെ നീതിന്യായ വ്യവസ്ഥയെയും ഭരണഘടനാ സ്ഥാപനങ്ങളെയും വിരട്ടാൻ നോക്കുകയാണ്. കോൺഗ്രസിന്റെ ചരിത്രം എന്നാൽ ഈ രാജ്യത്ത് അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ചതിന്റെ ചരിത്രമാണ്. 1984-ൽ സിഖ് വംശഹത്യ അരങ്ങേറിയപ്പോൾ രാജ്യത്തെ 53 നഗരങ്ങളാണ് ശ്മശാനങ്ങളായി മാറിയത്. നിരപരാധികളായ സിഖുകാരെ ജീവനോടെ ചുട്ടുകൊന്നത് രാജ്യം മറന്നിട്ടില്ല.

1990-ൽ അയോധ്യയിൽ കർസേവകരുടെ മൃതദേഹങ്ങൾ ചിതറിവീണതും, ഭോപ്പാൽ വാതക ദുരന്തവും, ബോഫോഴ്സ് അഴിമതിയും ഈ നാട് മറന്നിട്ടില്ല. ഇപ്പോൾ ജനാധിപത്യ സമരങ്ങളുടെ പേരുപറഞ്ഞ് രാജ്യത്തെ യുവാക്കളെ സ്വന്തം രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ചട്ടുകമാക്കുകയാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും."

— തരുൺ ചുഗ് ആരോപിച്ചു.

കുടുംബ സ്വേച്ഛാധിപത്യത്തിന്റെ തണലിൽ സുപ്രീംകോടതിയേയും തെരഞ്ഞെടുപ്പ് കമീഷനെയും ഭരണഘടനാ സ്ഥാപനങ്ങളെയും നിരന്തരം ഭീഷണിപ്പെടുത്തി രാജ്യത്ത് ബോധപൂർവം ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് കോൺഗ്രസ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.

"തെരഞ്ഞെടുപ്പുകളിൽ ജനങ്ങളാൽ വീണ്ടും വീണ്ടും തിരസ്കരിക്കപ്പെട്ട അധികാരക്കൊതിയൻമാരായ കോൺഗ്രസ് നേതാക്കൾ, രാജ്യത്ത് അരാജകത്വവും 'ഭരണമാറ്റവും' സൃഷ്ടിക്കാൻ നിരപരാധികളായ യുവാക്കളെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുകയാണ്. എന്നാൽ അരാജകവാദികളുടെ യഥാർത്ഥ മുഖം ഇപ്പോൾ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടപ്പെട്ടു കഴിഞ്ഞു. ഈ നീക്കങ്ങൾക്ക് ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ തക്കതായ മറുപടി നൽകും."

— അദ്ദേഹം വ്യക്തമാക്കി.

2027-ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിൽ നിന്നുള്ള മുതിർന്ന നേതാവ് കൂടിയായ തരുൺ ചുഗിന്റെ പ്രതികരണം ദേശീയ രാഷ്ട്രീയത്തിൽ വരുംദിവസങ്ങളിൽ വലിയ വാക്പോരിന് വഴിതുറക്കുമെന്ന് ഉറപ്പായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Rahul Intimidating Judiciary Through Mobocracy': BJP's Tarun Chugh Attacks Congress
Next Story