Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നന്ദിഗ്രാമിൽ ബി.ജെ.പിക്ക് റെക്കോഡ് ജയം; ഹസിറാണി രഥിന് ഒരു ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷം; റജിനഗറും പിടിച്ചെടുത്തു

text_fields
bookmark_border
നന്ദിഗ്രാമിൽ ബി.ജെ.പിക്ക് റെക്കോഡ് ജയം; ഹസിറാണി രഥിന് ഒരു ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷം; റജിനഗറും പിടിച്ചെടുത്തു
cancel

കൊൽക്കത്ത: പശ്ചിമബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നന്ദിഗ്രാം, റജിനഗർ മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് റെക്കോഡ് ജയം. നന്ദിഗ്രാമിൽ ബി.ജെ.പി സ്ഥാനാർഥി ഹസിറാണി രഥ് 1,22,753 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിലെ മിലൻ പ്രധാനെ പരാജയപ്പെടുത്തിയത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിലും ജയിച്ച സുവേന്ദു അധികാരി ഭവാനിപൂർ നിലനിർത്തിയതിനെ തുടർന്നാണ് നന്ദിഗ്രാമിൽ ഉപതെരഞ്ഞെപ്പിന് കളമൊരുങ്ങിയത്. കൊല്ലപ്പെട്ട ചന്ദ്രനാഥ് റാഥിന്‍റെ മാതാവാണ് ഹാസിരാണി. സുവേന്ദു അധികാരിയുടെ അടുത്ത സഹായിയായിരുന്നു ചന്ദ്രനാഥ്. ഹസിറാണിക്ക് 1,64,427 വോട്ടുകൾ ലഭിച്ചു. മിലൻ പ്രധാന് 41,674 വോട്ടുകൾ മാത്രമാണ് നേടാനായത്.

അവസാന നിമിഷം സ്ഥാനാർഥി പിന്മാറിയതിനെ തുടർന്ന് മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള ടി.എം.സി കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, മെയ് ആറിനാണ് ചന്ദ്രനാഥ് രഥ് വെടിയേറ്റ് കൊല്ലപ്പെട്ടത്. റജിനഗർ മണ്ഡലത്തിൽ ബി.ജെ.പിയുടെ ശങ്കറവ്വ് സർക്കാർ 75,816 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മണ്ഡലം പിടിച്ചെടുത്തത്. ശങ്കറവ്വ് സർക്കാർ 129914 വോട്ടുകൾ നേടിയപ്പോൾ ആം ജനത ഉന്നയൻ പാർട്ടിയുടെ ഗുലാം നബി ആസാദിന് 54098 വോട്ടുകളാണ് നേടാനായത്.

മൂന്നാം സ്ഥാനത്തെത്തിയ കോൺഗ്രസ് സ്ഥാനാർഥി അബ്ദുല്ലാഹിൽ കാഫി 6168 വോട്ടുകളിൽ ഒതുങ്ങി. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനായി മത്സരിച്ച റബിബുൾ അലാം ചൗധരി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ജനത ഉന്നയൻ പാർട്ടി തലവൻ ഹുമയൂർ കബീർ റജിനഗറിലും നൗഡയിലും വിജയിച്ചിരുന്നു. ഹുമയൂൺ നൗഡ നിലനിർത്തിയതോടെയാണ് റജിനഗറിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BJP sweeps Nandigram, Rejinagar bypolls
Next Story