പഞ്ചായത്ത് തെരഞ്ഞെടുപ്പ്: നാഗ്പുരിൽ ബി.ജെ.പിക്ക് തിരിച്ചടി
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ നാഗ്പുർ ജില്ലയിൽ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നൽകി കോൺഗ്രസ്. 13 പഞ്ചായത്തുകളിലേക്കാണ് ശനിയാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. ഒമ്പതു പഞ്ചായത്തുകളിൽ കോൺഗ്രസും മൂന്നിടത്ത് എൻ.സി.പിയും പ്രസിഡന്റ് പദവി നേടി.
ഒരിടത്തുപോലും ബി.ജെ.പി ജയിച്ചില്ല. അതേസമയം, ബി.ജെ.പിയുടെ സഖ്യകക്ഷിയായ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ബാലാസാഹെബാംചി ശിവസേനക്ക് രാംടെക് പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം ലഭിച്ചു.
13ൽ മൂന്ന് പഞ്ചായത്തുകളിൽ വൈസ് പ്രസിഡന്റ് പദവി ബി.ജെ.പി നേടി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവങ്കുലെ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി എന്നിവരുടെ തട്ടകമായ നാഗ്പുർ ആർ.എസ്.എസിന്റെ ആസ്ഥാനവുമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

