ബി.ജെ.പി നേതാവിെൻറ വന്ദേമാതരം സോഷ്യൽമീഡിയയിൽ ൈവറലാകുന്നു
text_fieldsന്യൂഡൽഹി: ബി.ജെ.പി നേതാവിെൻറ വന്ദേമാതരത്തിെൻറ പുതിയ ആലാപനം സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. ബി.ജെ.പി വക്താവ് നവീൻ കുമാറാണ് വന്ദേമാതരത്തിെൻറ വരികൾ തെറ്റിച്ച് പാടി പരിഹാസപാത്രമായത്. ദേശീയ ഗീതമായ വന്ദേമാതരം നിർബന്ധമാക്കണമെന്ന വിഷയത്തിൽ സ്വകാര്യ ചാനലായ ‘സീ സലാം’ നടത്തിയ ചർച്ചയിലാണ് നവീൻകുമാർ വന്ദേമാതരം തെറ്റിപ്പാടിയത്.
ചാനൽ ചർച്ചക്കിടെ ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് അംഗം മുഫ്തി ഇജാസ് അർഷാദ് ഖാസിമി നവീൻ കുമാർ സിങ്ങിനെ വന്ദേമാതരം ചൊല്ലി ദേശസ്നേഹം തെളിയിക്കാൻ വെല്ലുവിളിക്കുകയായിരുന്നു. എന്നാൽ നവീൻ രണ്ടു വരികൾ പോലും ശരിയായി പാടിയില്ല.
ചർച്ചയിൽ പെങ്കടുത്ത മറ്റംഗങ്ങൾ പരിഹസിച്ചെങ്കിലും നവീൻ വിട്ടുകൊടുത്തില്ല. അദ്ദേഹം മൊബൈൽ നോക്കി വായിച്ചെങ്കിലും ഒരു വിധം വരികളെല്ലാം തെറ്റിച്ചാണ് പാടിയത്. ചർച്ചയുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ബി.ജെ.പിക്കെതിരെ ട്രോളുകളുടെയും കമൻറുകളുടെയും പെരുമഴയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
