Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ കൊടുംതട്ടിപ്പുകാരൻ, ഗീബൽസിന്റെ അനുയായി: രാജീവ് ചന്ദ്രശേഖർ

text_fields
bookmark_border
BJP senior leader Rajeev Chandrasekhar addressing a press conference at the party headquarters in New Delhi.
cancel
camera_alt

രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനരവലോകന (എസ്‌.ഐ.ആർ) നടപടികളുടെ പേരിൽ തെരഞ്ഞെടുപ്പ് കമീഷനെയും കേന്ദ്ര സർക്കാരിനെയും കടന്നാക്രമിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി. രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ 'പ്രമുഖനായ തട്ടിപ്പുകാരനും' കള്ളങ്ങളെയും തെറ്റായ വിവരങ്ങളെയും മാത്രം ആശ്രയിച്ച് രാഷ്ട്രീയം കളിക്കുന്ന വ്യാജ രാഷ്ട്രീയക്കാരനുമാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. ന്യൂഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ മുതിർന്ന നേതാവും കേരള ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറാണ് രാഹുലിനെതിരെ ആഞ്ഞടിച്ചത്.

'രാഹുൽ ഗാന്ധി മതേതരത്വത്തിന്റെ കാവൽക്കാരനോ ഭരണഘടനയുടെ സംരക്ഷകനോ അല്ല. അദ്ദേഹം സ്വന്തം കുടുംബ താൽപ്പര്യങ്ങളുടെ മാത്രം കാവൽക്കാരനാണ്,' രാജീവ് ചന്ദ്രശേഖർ തുറന്നടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ദേശദ്രോഹി' എന്ന് വിളിച്ചതിലൂടെ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള തന്റെ കപട രാഷ്ട്രീയത്തിന്റെ യഥാർത്ഥ മുഖമാണ് രാഹുൽ തുറന്നുകാട്ടിയതെന്നും അദ്ദേഹം ആരോപിച്ചു.

വോട്ടർ രജിസ്ട്രേഷനുള്ള ഓൺലൈൻ ഫോം 6 നിയമവിരുദ്ധമായി മാറ്റിയെന്നും, ടാറ്റാ കൺസൾട്ടൻസി സർവീസസിന് (ടി.സി.എസ്‌) ആരാണ് നിർദ്ദേശം നൽകിയതെന്ന് വ്യക്തമാക്കണമെന്നും രാഹുൽ ഗാന്ധി വ്യാഴാഴ്ച ആരോപിച്ചിരുന്നു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ചേർന്ന കൂട്ടുകെട്ടാണ് ഫോം 6-ലെ കൃത്രിമത്തിന് പിന്നിലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശും ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടാണ് രാജീവ് ചന്ദ്രശേഖർ രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയത്

ഇ.വി.എമ്മുകൾ ഹാക്ക് ചെയ്യപ്പെടുന്നുവെന്ന രാഹുലിന്റെ മുൻ ആരോപണങ്ങൾ തെറ്റാണെന്ന് ഇതിനകം തെളിയിക്കപ്പെട്ടതാണ്. ജനാധിപത്യം മോഷ്ടിക്കപ്പെടുന്നുവെന്ന അദ്ദേഹത്തിന്റെ സ്ഥിരം പല്ലവി തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ജയിക്കുമ്പോൾ അപ്രത്യക്ഷമാവുമെന്നും ബി.ജെ.പി പരിഹസിച്ചു. വസ്തുതകളില്ലാത്ത നുണക്കഥകൾ മെനഞ്ഞെടുക്കുകയാണ് കോൺഗ്രസ് നേതാവിന്റെ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Pre-eminent Fraudster’: BJP Slams Rahul Gandhi Over Election Commission and SIR Allegations
Next Story