Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുലി​െൻറ ബഹ്​റൈൻ...

രാഹുലി​െൻറ ബഹ്​റൈൻ പ്രസംഗത്തിനെതിരെ ബി.ജെ.പി

text_fields
bookmark_border
രാഹുലി​െൻറ ബഹ്​റൈൻ പ്രസംഗത്തിനെതിരെ ബി.ജെ.പി
cancel

ന്യൂഡൽഹി: ബഹ്​റൈൻ സന്ദർശനത്തിനിടെ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെ ബി.ജെ.പി. മോദിസർക്കാറി​​​​െൻറ വിഭജനരാഷ്​ട്രീയത്തെ ശക്​തമായി എതിർത്ത രാഹുലി​​​​െൻറ ​പ്രസംഗം ‘നിരുത്തരവാദപര’മെന്ന്​ ആരോപിച്ച്​ കേന്ദ്രമന്ത്രി ഉൾപ്പെടെ പ്രസ്​താവനയിറക്കി. ജാതിയുടെയും മതത്തി​​​​െൻറയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന മോദിസർക്കാർ, തൊഴിൽരഹിത യുവാക്കളുടെ രോഷം സമുദായങ്ങൾക്കിടയിലെ വെറുപ്പാക്കിമാറ്റുകയാണെന്ന്​ രാഹുൽ കുറ്റപ്പെടുത്തിയിരുന്നു. ഭരണപരാജയം മറച്ചുവെക്കാൻ വിഭജനഅജണ്ട നടപ്പാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഹുലി​​​​െൻറ പ്രസംഗം നിരുത്തരവാദപരമാണെന്നും ഇന്ത്യയിൽ ചെയ്യുന്നതുപോലെ വിദേശത്തുള്ള ഇന്ത്യക്കാരിലും വെറുപ്പ്​ വ്യാപിപ്പിക്കുകയാണെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്​ ആരോപിച്ചു. ‘‘രാഹുലി​​​​െൻറ പിതാവ്​ രാജീവ്​ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ഒരു തെറ്റ്​ ചെയ്​തു. ഷാ ബാനു കേസിൽ സുപ്രീംകോടതിവിധി മറികടക്കാൻ മുസ്​ലിംസംഘടനയുടെ സമ്മർദത്തിന്​ വഴങ്ങി നിയമനിർമാണം നടത്തിയതാണ്​ രാജീവ്​ ഗാന്ധിയുടെ തെറ്റ്​. ഇതേ മുസ്​ലിം സംഘടനയാണ്​ ഇപ്പോൾ മുത്തലാഖ്​ ബില്ലിനെ എതിർക്കുന്നത്​. ഇക്കാര്യത്തിൽ രാജ്യസഭയിൽ കോൺഗ്രസ്​ സ്വീകരിച്ച നിലപാട്​ ഇരട്ടത്താപ്പാണ്​’’-രവിശങ്കർ പ്രസാദ്​ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ബഹ്​റൈൻ സന്ദർശനം വിജയകരമാക്കി രാഹുൽ മടങ്ങി
മനാമ: കോൺഗ്രസ് അധ്യക്ഷനായശേഷം ആദ്യ വിദേശ സന്ദർശനത്തിന് ബഹ്റൈനിലെത്തിയ രാഹുൽ ഗാന്ധി ചൊവ്വാഴ്ച രാത്രി ഡൽഹിക്ക് മടങ്ങി. ഇന്ത്യ-ബഹ്റൈൻ ബന്ധത്തി​​​െൻറ ഉൗഷ്മളത വർധിപ്പിക്കുന്നതായി രഹുലി​​​െൻറ സന്ദർശനം. അടുത്തതായി ദുൈബയും തുടർന്ന്  സൗദിയും സന്ദർശിക്കുമെന്ന് അദ്ദേഹേത്താട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. സന്ദർശനത്തി​​​െൻറ രണ്ടാംദിവസമായ ഇന്നലെ അദ്ദേഹം ബഹ്റൈൻ നാഷനൽ മ്യൂസിയം, അതിർത്തിയിലെ സൗദി പാലം, ഇന്ത്യൻ തൊഴിലാളികളുടെ താമസസ്ഥലങ്ങൾ എന്നിവിടങ്ങൾ സന്ദർശിച്ചു. പ്രവാസി ഇന്ത്യൻ സംഘടനയായ ‘ഗോപിയോ’ യുടെ സമാപന ചടങ്ങിൽ പെങ്കടുത്ത രാഹുൽ,  ജി.സി.സി രാജ്യങ്ങളിലെ ഇന്ത്യൻ പ്രമുഖർക്കായി നടത്തിയ ബിസിനസ് മീറ്റ് ഏറെ ശ്രദ്ധേയമായി. 

 പ്രവാസി ഇന്ത്യക്കാരുടെ വിയർപ്പി​​​​െൻറ ഫലം കൂടിയാണ്​ ഇന്ന്​ കാണുന്ന ഇന്ത്യയെന്നും മടങ്ങിവരുന്ന പ്രവാസികളുടെ പ്രശ്​നം പഠിക്കാനും പരിഹാര മാർഗങ്ങൾ നിർദേശിക്കാനും ഒരു കമ്മിറ്റിയെ നിയോഗിക്കുമെന്നും​ അദ്ദേഹം പറഞ്ഞു. ‘ഗോപ​ിയോ’ കൺ​െവൻഷനിൽ ചോദ്യോത്തര പരിപാടിയിലൂടെയും രാഹുൽ സദസ്സിനെ കൈയിലെടുത്തു​. ബഹ്​റൈൻ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ, വിദേശകാര്യ മന്ത്രി ശൈഖ്​ ഖാലിദ്​ ബിൻ അഹ്​മദ്​ ബിൻ മുഹമ്മദ്​ ആൽ ഖലീഫ, കിരീടാവകാശിയുടെ റോയൽ കോർട്ട്​ മേധാവി ശൈഖ്​ ഖലീഫ ബിൻ ദു​െഎജ്​ ബിൻ ഖലീഫ ആൽ ഖലീഫ എന്നിവരെയു​ം രാഹുൽ സന്ദർശിച്ചു. ​ 


 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsBJPBJPRahul Gandhi
News Summary - BJP Slams Rahul Gandhi for Bahrain talk -India news
Next Story