മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ്; ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷി, മഹായുതി സഖ്യത്തിന് ആധിപത്യം
text_fieldsമുംബൈ: മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. 288 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. അതിൽ 214 തദ്ദേശസ്ഥാപനങ്ങളിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം വ്യക്തമായ ആധിപത്യം ഉറപ്പിച്ചു. മഹാവികാസ് അഘാഡി സഖ്യത്തിന് 52 സീറ്റുകളിൽ മുന്നേറ്റം നടത്താനേ കഴിഞ്ഞുള്ളൂ. 246 മുനിസിപ്പൽ കൗൺസിലുകളിലേക്കും 42 നഗർ പഞ്ചായത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. അതിൽ 129 ഇടങ്ങളിൽ വിജയം ഉറപ്പിച്ച് ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ശിവസേന 53 സീറ്റിലും എൻ.സി.പി 32 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. ഞായറാഴ്ച രാവിലെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്.
അതേസമയം മഹായുതി സഖ്യത്തിന് വിജയം നേടാൻ തെരഞ്ഞെടുപ്പ് കമീഷൻ എല്ലാ ഒത്താശകളും നൽകിയതായി ശിവസേന(യു.ബി.ടി)ആരോപിച്ചു.
ബി.ജെ.പിയുടെ വിജയം ഏക്നാഥ് ഷിൻഡെക്കും അജിത് പവാറിനും വ്യക്തമായ സൂചനയാണെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകി. ഈ രണ്ട് സഖ്യകക്ഷികളെയും പുറത്താക്കി ബി.ജെ.പി 100 ശതമാനം വിജയം നേടുമെന്നും സംസ്ഥാന കോൺഗ്രസ് നേതാവ് ഹർഷ് വർധൻ സപ്കാൽ പറഞ്ഞു.
2024ലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരുവർഷം തികയുമ്പോഴാണ് തദ്ദേശ തെരഞ്ഞെടുപ്പിലും മഹായുതിസഖ്യം ആധിപത്യം നേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

