Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമീമിൽ സ്പൈഡർമാനും...

മീമിൽ സ്പൈഡർമാനും മോട്ടു പട്‌ലുവും; ജെൻ സിയെ ലക്ഷ്യമിട്ട് ബി.ജെ.പിയുടെ പുതിയ സോഷ്യൽ മീഡിയ തന്ത്രം

text_fields
bookmark_border
Meme
cancel

ന്യൂഡൽഹി: രാജ്യത്തെ യുവതീ-യുവതാ വോട്ടർമാരെ ലക്ഷ്യമിട്ട് പുതിയ സോഷ്യൽ മീഡിയ തന്ത്രങ്ങളുമായി ബി.ജെ.പി. ജെൻ സി തലമുറയെ ആകർഷിക്കുന്നതിനായി പോപ്-കൾച്ചർ റെഫറൻസുകളും പുതിയ സ്ലാങ്ങുകളും മീമുകളുമാണ് പാർട്ടി ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നത്. ബി.ജെ.പിയുടെ പ്രധാന സാമൂഹിക മാധ്യമ അക്കൗണ്ടുകൾ 'സ്പാർട്ടകസ്' പരമ്പരയിലെ നായകന്റെ മാതൃകയിലാണ് ഇപ്പോൾ പ്രത്യക്ഷപ്പെടുന്നത്. ഇൻസ്റ്റാഗ്രാം, എക്സ് അക്കൗണ്ടുകൾ ഇതിന്റെ ചുവടുപിടിച്ച് മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞു.

ഭാരത് മാതയെ സംരക്ഷിക്കുമെന്ന പ്രതിജ്ഞയോടെ ഗ്രീക്ക് യുദ്ധമുറകളെ അനുസ്മരിപ്പിക്കുന്ന ശൈലിയാണ് ഇതിനായി പാർട്ടി അവലംബിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശവിരുദ്ധരെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച 'ദിമാഗി നക്സൽ' പോലുള്ള പുതിയ പദപ്രയോഗങ്ങളും ഇത്തരം പോസ്റ്റുകളിൽ ഇടംപിടിക്കുന്നുണ്ട്.

വെറും ഗ്രീക്ക് ശൈലികൾ മാത്രമല്ല, കുട്ടികളുടെ പ്രിയപ്പെട്ട 'മോട്ടു-പട്‌ലു', 'സ്പൈഡർമാൻ' തുടങ്ങിയ കഥാപാത്രങ്ങളും ബി.ജെ.പിയുടെ പുതിയ പ്രചാരണങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഉത്തർപ്രദേശിലെ അടിസ്ഥാന സൗകര്യ വികസനങ്ങളെ പ്രശംസിച്ചുകൊണ്ട് 'മോട്ടു-പട്‌ലു' കഥാപാത്രങ്ങളെ ഇതിനായി ഉപയോഗിക്കുന്നുണ്ട്.

ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗന്ധിയെ ലക്ഷ്യമിട്ടുള്ള ട്രോളുകൾക്കായി 'അമേരിക്കൻ സൈക്കോ' സിനിമയിലെ ക്രിസ്ത്യൻ ബേലിന്റെ കരയുന്ന രംഗം വരെ എ.ഐ സഹായത്തോടെ രൂപമാറ്റം വരുത്തി ഉപയോഗിച്ചിരിക്കുന്നു. "രാഹുൽ ഗാന്ധിയുടെ മറ്റൊരു പ്രചാരണ അജണ്ട കൂടി പരാജയപ്പെട്ടിരിക്കുന്നു" എന്ന അടിക്കുറിപ്പോടെയാണ് ഈ മീമുകൾ പ്രചരിക്കുന്നത്. പൂനെയിലെ വിദ്യാർഥി സംഗമത്തിൽ രാഹുൽ ഗാന്ധി നടത്തിയ 'സ്മാഷ് ദി പാട്രിാർക്കി' ആഹ്വാനത്തെയും പാർട്ടി സോഷ്യൽ മീഡിയയിലൂടെ കടന്നാക്രമിക്കുന്നുണ്ട്.

പ്രശസ്ത റാപ്പർ ഡ്രേക്ക് മുതൽ 'ബ്രോത്താ, ഡെലുഡു, കൈൻഡ് ചിക്, ഇറ്റ്സ് ഡൺ, ബ്രോ! തുടങ്ങിയ ജെൻ സി സ്ലാങ്ങുകൾ വരെ പാർട്ടി പോസ്റ്റുകളിൽ സജീവമാണ്. ആക്ടിവിസ്റ്റ് സോനം വാങ്ചുകിന്റെ സമരകാലത്ത് നടൻ സൽമാൻ ഖാൻ ഉപയോഗിച്ച 'ഇറ്റ്സ് ഡൺ ബ്രോ' എന്ന പദപ്രയോഗവും പുതിയ പ്രചാരണങ്ങളിൽ കടന്നുവന്നിട്ടുണ്ട്.

ബി.ജെ.പിയുടെ സോഷ്യൽ മീഡിയ മേധാവിയായി ദീപക് മ്ഹാസ്കെ ചുമതലയേറ്റതിന് പിന്നാലെയാണ് പുതിയ മാറ്റങ്ങൾ അതിവേഗത്തിലായത്. ഇൻസ്റ്റാഗ്രാമിലെ റീലുകളിലൂടെയും ഹ്രസ്വ വിഡിയോകളിലൂടെയും സർക്കാർ നയങ്ങൾ യുവാക്കളിലേക്ക് എത്തിക്കാനാണ് പ്രധാനമായും ശ്രമിക്കുന്നതെന്ന് ദീപക് മ്ഹാസ്കെ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലംബമായ സെൽഫി വിഡിയോകളും ഇതിന്റെ ഭാഗമായി വരുന്നുണ്ട്.

ഇന്ത്യയിലെ ജനസംഖ്യയുടെ കാൽഭാഗത്തോളം വരുന്ന ജെൻ സി വിഭാഗത്തെയും മില്ലേനിയലുകളെയും ലക്ഷ്യമിട്ടാണ് ഇരുപക്ഷവും സോഷ്യൽ മീഡിയ പോരാട്ടം ശക്തമാക്കിയിരിക്കുന്നത്. എന്നാൽ ബി.ജെ.പിയും ആർ.എസ്.എസും പ്രധാനമന്ത്രി മോദിയും ഭൂതകാലത്തിൽ തളച്ചിടപ്പെട്ടവരാണെന്നും, "ഭൂതകാലത്തിന് ഒരിക്കലും ഭാവിയോട് പൊരുതാൻ കഴിയില്ലെന്നും" രാഹുൽ ഗാന്ധി നേരത്തെ വിമർശിച്ചിരുന്നു. ഇതിന് മറുപടിയെന്നോണം മീമുകളിലൂടെയും ആധുനിക പോപ്-സംസ്കാരത്തിലൂടെയും യുവാക്കളിലേക്ക് നേരിട്ട് സംവദിക്കാനാണ് ഇപ്പോൾ ബി.ജെ.പിയുടെ നീക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StrategySocial MediaAmerican pop cultureGen ZBJPDeepak Mhaskey
News Summary - BJP Shifts Social Media Strategy Uses Pop-Culture and Gen-Z Slang
Next Story