കോൺഗ്രസ് എം.എൽ.എമാർക്ക് ബി.ജെ.പി വൻ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്നു- കുമാരസ്വാമി
text_fieldsബംഗളൂരു: കോൺഗ്രസ് എം.എൽ.എമാർക്ക് ബി.ജെ.പി വൻ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്ന് കർണാടക മുഖ്യമന്ത്രി എ ച്ച്.ഡി കുമാരസ്വാമി. കർണാടക സർക്കാറിനെ മറിച്ചിടാൻ ബി.ജെ.പി വീണ്ടും ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണെന്നും കുമാര സ്വാമി ആരോപിച്ചു.
ബി.ജെ.പി അധികാരത്തിനായി ആഗ്രഹിക്കുകയാണ്. അതിനായി അവർക് തെൻറ സർക്കാറിനെ മറിച്ചിടണം. എം.എൽ.എമാരെ മറുകണ്ടം ചാടിക്കാനായി വലിയ സമ്മാനങ്ങളാണ് ബി.ജെ.പി വാഗ്ദാനം ചെയ്യുന്നത്. ഇതിനുള്ള പണം എവിടെ നിന്നാണ് കിട്ടുന്നതെന്ന് യെദ്യൂരിയപ്പ വ്യക്തമാക്കണം. എന്നാൽ കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയുടെ വാഗ്ദാനം നിരസിച്ചുവെന്നും കുമാരസ്വാമി പറഞ്ഞു. പണത്തിനും സമ്മർദത്തിനും ഞങ്ങളുടെ പക്ഷത്തുള്ള എം.എൽ.എമാർ കീഴ്പ്പെടില്ലെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.
നേരത്തെ കർണാടകയിലെ സഖ്യ സർക്കാറിനെ താഴെയിറക്കാൻ ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരിയപ്പയുടെ നേതൃത്വത്തിൽ ശ്രമം നടത്തിയിരുന്നു. കോൺഗ്രസ് എം.എൽ.എമാരെ പാർട്ടിയിൽ നിന്നും അടർത്തിയെടുത്ത് സർക്കാറിനെ വീഴ്ത്താനായിരുന്നു ശ്രമം. എന്നാൽ ഇത് വിജയിച്ചിരുന്നില്ല.
