Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാജ്പേയിയുടെ പേരിൽ ബി.ജെ.പി ലജ്ജയില്ലാതെ രാഷ്ട്രീയം കളിക്കുന്നുവെന്ന് മരുമകൾ
text_fieldsbookmark_border
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ മരണത്തെ പോലും ബി.ജെ.പി രാഷ്ട്രീയപരമായി ഉപയോഗിക്കുന്നുവെന്ന് മരുമകൾ കരുണ ശുക്ല. വാജ്പേയിയുടെ പേരിൽ ബി.ജെ.പി സ്വാർഥ രാഷ്ട്രീയം കളിക്കുകയാണ്. 2019 ലെ ലോക് സഭാ തെരഞ്ഞെടുപ്പ് വിജയത്തിനു വേണ്ടി അദ്ദേഹത്തിെൻറ പേര് ഉപയോഗിക്കുന്നുവെന്നും ശുക്ല ആരോപിച്ചു.
വാജ്പേയിയുടെ ജീവിതകാലം മുഴവൻ ആ പേരിൽ നിന്ന് ലാഭം കൊയ്തവരാണ് ബി.ജെ.പി. ഇപ്പോൾ മരണ ശേഷവും വാജ്പേയിയുടെ പേരുപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണ്. അതിന് ബി.ജെ.പിക്ക് ഒരു ലജ്ജയുമില്ലെന്നും ശുക്ല ആരോപിച്ചു. മുൻ ലോക് സഭാ എം.പിയായിരുന്നു ശുക്ല.
Next Story
