Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവതിയുമായി വിഡിയോ ചാറ്റ്; കോൺഗ്രസ് മന്ത്രി രാജിവെക്കണമെന്ന് ബി.ജെ.പി

text_fields
bookmark_border
Banna Gupta
cancel

റാഞ്ചി: യുവതിയുമായുള്ള വിഡിയോ ചാറ്റ് പുറത്തായതിനു പിന്നാലെ ഝാർഖണ്ഡ് ആരോഗ്യ മന്ത്രിയും കോൺഗ്രസ് നേതാവുമായ ബന്ന ഗുപ്‍ത രാജിവെക്കണമെന്ന് ബി.ജെ.പി. അതേസമയം തന്റെ പേരിൽ പ്രചരിക്കുന്ന വിഡിയോ വ്യാജവും എഡിറ്റ് ചെയ്തതുമാണെന്നാണ് ബന്ന ഗുപ്തയുടെ വാദം. എന്നാൽ മന്ത്രി രാജിവെക്കാതെ പിന്നോട്ടില്ലെന്നും സംഭവത്തിൽ ​അന്വേഷണം നടത്തണമെന്നുമാണ് ബി.ജെ.പിയുടെ ആവശ്യം.

കോൺഗ്രസിന്റെ യഥാർഥ മുഖമാണ് വിഡിയോ വഴി പുറത്തുവന്നിരിക്കുന്നതെന്ന് ഝാർഖണ്ഡ് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ പറഞ്ഞു. വിഡിയോ വിവാദത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി വക്താവ് പ്രതുൽ ഷഹ്ദിയോ ആവശ്യപ്പെട്ടു.

തന്റെ പ്രതിഛായ തകർക്കാനാണ് എഡിറ്റ് ചെയ്ത വിഡിയോയുമായി ബി.ജെ.പി രംഗത്തുവന്നിരിക്കുന്നതെന്നാണ് ബന്ന ഗുപ്തയുടെ മറുപടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BJP seeks Jharkhand Minister's resignation over alleged chat with woman
Next Story