Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക​മീ​ഷ​ൻ...

ക​മീ​ഷ​ൻ സ​ർ​ക്കു​ല​റി​ലെ ബി.​ജെ.​പി സീ​ൽ; ദേ​ശീ​യ വി​വാ​ദ​മാ​ക്കി പ്ര​തി​പ​ക്ഷം

text_fields
bookmark_border
ക​മീ​ഷ​ൻ സ​ർ​ക്കു​ല​റി​ലെ ബി.​ജെ.​പി സീ​ൽ; ദേ​ശീ​യ വി​വാ​ദ​മാ​ക്കി പ്ര​തി​പ​ക്ഷം
cancel

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ ഔ​ദ്യോ​ഗി​ക സ​ർ​ക്കു​ല​റി​ൽ ബി.​ജെ.​പി​യു​ടെ ചി​ഹ്നം പ​തി​ച്ച സീ​ൽ ഉ​ൾ​പ്പെ​ട്ട സം​ഭ​വം ദേ​ശീ​യ വി​വാ​ദ​മാ​ക്കി പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ. സ​ർ​ക്കു​ല​റി​ന്റെ കോ​പ്പി സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വെ​ച്ച​വ​ർ​ക്ക് കേ​ര​ള ​പൊ​ലീ​സ് നോ​ട്ടീ​സ് അ​യ​ച്ച​തോ​ടെ വി​വാ​ദം ക​ത്തി​പ്പ​ട​ർ​ന്നു.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​റു​ടെ വി​ശ്വാ​സ്യ​ത ചോ​ദ്യം ചെ​യ്ത് പ്ര​തി​പ​ക്ഷം പാ​ർ​ല​മെ​ന്റി​ൽ ഇം​പീ​ച്ച്മെ​ന്റ് ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ബി.​ജെ.​പി സീ​ൽ പ​തി​ച്ച സ​ർ​ക്കു​ല​ർ ആ​യു​ധ​മാ​യി ല​ഭി​ച്ച​ത്.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​​ന്റെ​യും ഓ​ഫി​സ് ഒ​ന്നു​ത​ന്നെ​യാ​ണെ​ന്ന് പ​രി​ഹ​സി​ച്ചു​ള്ള എ.​ഐ വി​ഡി​യോ കോ​ൺ​ഗ്ര​സ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചു. പ​ശ്ചി​മ ബം​ഗാ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നെ​തി​രെ കേ​ര​ള​ത്തി​ലെ സ​ർ​ക്കു​ല​ർ വി​വാ​ദം തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

വി​വാ​ദ സ​ർ​ക്കു​ല​റി​ന്റെ ചി​ത്രം പ​ങ്കു​വെ​ച്ച 270 എ​ക്‌​സ് ഹാ​ൻ​ഡി​ലു​ക​ൾ​ക്കും, 200 ഫേ​സ്ബു​ക്ക് പേ​ജു​ക​ൾ​ക്കും, 90 ഇ​ൻ​സ്റ്റ​ഗ്രാം ഐ.​ഡി​ക​ൾ​ക്കും കേ​ര​ള ​പൊ​ലീ​സ് നോ​ട്ടീ​സ് അ​യ​ച്ചു. പോ​സ്റ്റു​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും സാ​മു​ദാ​യി​ക ഐ​ക്യ​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

വി​വാ​ദ പോ​സ്റ്റു​ക​ൾ ഉ​ട​ൻ നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പി​യൂ​ഷ് റാ​യ്, കോ​ൺ​ഗ്ര​സ് വ​ക്താ​വ് സു​​പ്രി​യ ശ്രീ​ന​റ്റ് തു​ട​ങ്ങി​യ​വ​ർ​ക്ക് കേ​ര​ള പൊ​ലീ​സി​ന്റെ നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടു​ണ്ട്.

പൊ​ലീ​സി​ന്റെ നോ​ട്ടീ​സ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​ച്ച മ​ഹു​വ മൊ​യ്ത്ര, സാ​മു​ദാ​യി​ക ഐ​ക്യം ത​ക​ര്‍ക്കു​മെ​ന്ന​താ​ണ് നോ​ട്ടീ​സി​ലെ ഏ​റ്റ​വും മി​ക​ച്ച വ​രി​യെ​ന്ന് കേ​ര​ള പൊ​ലീ​സി​നെ പ​രി​ഹ​സി​ച്ചു. ഗു​രു​ത​ര​മാ​യ ഒ​രു തെ​റ്റ് സം​ഭ​വി​ച്ചി​ട്ടും തി​രു​ത്തി മാ​പ്പ് പ​റ​യു​ന്ന​തി​നു​പ​ക​രം, പൊ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച്, വി​മ​ർ​ശി​ച്ച​വ​ർ​ക്ക് നോ​ട്ടീ​സ് അ​യ​ക്കു​ന്ന ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് സു​പ്രി​യ പ​റ​ഞ്ഞു.

സാ​ങ്കേ​തി​ക പി​ഴ​വ് സം​ഭ​വി​ച്ച​താ​ണെ​ന്നും പി​ഴ​വ് തി​രി​ച്ച​റി​ഞ്ഞ് നേ​ര​ത്തെ ത​ന്നെ തി​രു​ത്ത​ൽ ന​ട​ത്തി​യ​താ​യും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ ഡോ. ​ര​ത്ത​ൻ യു. ​ഖേ​ൽ​ക്ക​ർ ക​ഴി​ഞ്ഞ ദി​വ​സം വി​ശ​ദീ​ക​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:commissionSealBJP
News Summary - BJP seal on Commission circular; Opposition turns it into a national dispute
Next Story