ബംഗാളിനെ ഗുജറാത്താക്കുമെന്ന് ബി.ജെ.പി, കലാപമായിരിക്കും ഉദ്ദേശിച്ചതെന്ന് തൃണമൂൽ
text_fieldsകൊൽക്കത്ത: ബംഗാളിൽ ബി.ജെ.പി നേതാക്കളും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള പോര് കൊഴുക്കുന്നു. ബംഗാളിനെ ഗുജറാത്ത് ആക്കുമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിൻെറ പ്രസ്താവനക്കെതിരെ കലാപമായിരിക്കും ഉദ്ദേശിച്ചതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഫിർഹാസ് ഹകിം തിരിച്ചടിച്ചു.
ബി.ജെ.പി നേതാവ് ദിലീപ് ഘോഷ് പറഞ്ഞതിങ്ങനെ: ''ബിമൻ ബോസും ബുദ്ധദേബ് ഭട്ടാചാര്യയും അടക്കമുള്ള നേതാക്കൾ ആളുകളെ ഡോക്ടർമാരും എൻജിനീയർമാരുമാക്കുന്നതിൽ നിന്നും തടഞ്ഞു. പകരം അവരെ ഗുജറാത്തിലേക്ക് തൊഴിലെടുക്കാൻ പോകുന്ന കുടിയേറ്റക്കാരാക്കി. ഇവിടെ ബി.ജെ.പി സർക്കാറുണ്ടാക്കിയാൽ ബംഗാളിനെ ഗുജറാത്താക്കും. ബംഗാളിനെ ഗുജറാത്താക്കുന്നുവെന്ന് മമത ഇടക്ക് ആരോപിക്കാറുണ്ട്. അതെ ഞങ്ങൾ ബംഗാളിനെ ഗുജറാത്താക്കും. നമ്മുടെ കുട്ടികൾക്ക് ഇനി ജോലിതേടി ഗുജറാത്തിലേക്ക് പോകേണ്ടി വരില്ല''
ഇതിന് മറുപടിയായി തൃണമൂൽ കോൺഗ്രസ് നേതാവും മന്ത്രിയുമായ ഫിർഹാസ് ഹകിം പറഞ്ഞതിങ്ങനെ: ''2002ൽ ഗുജറാത്ത് കലാപത്തിൽ മരിച്ചത് 2,000ത്തോളം മനുഷ്യരാണ്. നിങ്ങൾ ബംഗാളിനെ ഗുജറാത്താക്കുമെന്ന് പറയുേമ്പാൾ ഇവിടുള്ളവർക്ക് കലാപഭൂമിയാക്കുമോയെന്ന ഭയമുണ്ട്. ഞങ്ങൾക്ക് ബംഗാളിനെ ഗുജറാത്ത് ആക്കേണ്ട. ഇത് രവീന്ദ്രനാഥ ടാേഗാറിൻെറയും നസ്റുലിൻെറയും നാടാണ്. ബംഗാളിൻെൻറ സാംസ്കാരിക തനിമ നിലനിർത്തണമോ അതോ ഗുജറാത്തിനെപ്പോലെ കലാപ രാഷ്ട്രീയ ഭൂമിയാക്കണമോയെന്ന് ജനങ്ങൾ തീരുമാനിക്കും''.
ഗുജറാത്തിൽ മെച്ചെപ്പട്ടത് അദാനിയും അംബാനിയുമാണെന്നും ഫിർഹാസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

