
ദീപാവലി 'ജശനെ റിവാസ്' അല്ലെന്ന് ബി.ജെ.പി; പരസ്യം പിൻവലിച്ച് ഫാബ് ഇന്ത്യ
text_fieldsന്യൂഡൽഹി: പ്രശസ്ത വസ്ത്ര ബ്രാൻഡായ ഫാബ് ഇന്ത്യ 'ജശനെ റിവാസ്' എന്ന പേരിൽ പുറത്തിറക്കിയ വസ്ത്രശ്രേണിയുടെ പരസ്യം സംഘ്പരിവാർ എതിർപ്പിനെ തുടർന്ന് പിൻവലിച്ചു. ഉർദു ഭാഷാ പ്രേയാഗവുമായി കൂട്ടിച്ചേർത്ത് വസ്ത്രങ്ങളെ അവതരിപ്പിച്ചത് ദീപാവലി ആഘോഷത്തോടുള്ള അനാദരവാണെന്ന കർണാടകയിലെ ബി.ജെ.പി എം.പിയും യുവമോർച്ച അധ്യക്ഷനുമായ തേജസ്വി സൂര്യയുടെ ആരോപണത്തെ തുടർന്നാണ് പരസ്യം പിൻവലിച്ചത്.
'ദീപാവലി ജശനെ റിവാസ് അല്ല. ഫാബ് ഇന്ത്യക്ക് അങ്ങനെ തോന്നുന്നുവെങ്കിൽ തങ്ങൾ വേറെ കട നോക്കിക്കോളാം. ഹൈന്ദവ ആഘോഷങ്ങളെ അബ്രാഹ്മണവത്കരിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിൽ'- എന്നായിരുന്നു സൂര്യയുടെ വിവാദ പ്രസ്താവന. മുമ്പും പലവട്ടം കടുത്ത വർഗീയ പരാമർശങ്ങൾ നടത്തിയ നേതാവാണ് സൂര്യ.
'സ്നേഹത്തിേൻറയും വെളിച്ചത്തിേൻറയും ആഘോഷത്തെ സ്വാഗതം ചെയ്യുന്ന വേളയിൽ ഇന്ത്യൻ സംസ്കാരത്തിന് 'ജശനെ റിവാസ്' ആദരവോടെ സമർപ്പിക്കുന്നു' എന്നായിരുന്നു ഫാബ് ഇന്ത്യയുടെ പിൻവലിച്ച പരസ്യത്തിൽ പറഞ്ഞിരുന്നത്. ഉത്സവച്ചടങ്ങുകൾ/ഉത്സവാഘോഷങ്ങൾ എന്നല്ലാമാണ് ജശനെ റിവാസിന് അർഥമെന്നും ആ പേരിൽ അവതരിപ്പിച്ചത് ദീപാവലി വസ്ത്രങ്ങളല്ലെന്നും ഫാബ് ഇന്ത്യ വിശദീകരിച്ചു.
ഓരോ മാസവും തങ്ങൾ പുതിയ വസ്ത്ര ശ്രേണി അവതരിപ്പിക്കാറുണ്ട്. 'ജിൽ മിൽ സെ ദീവാലി' എന്ന പേരിൽ ദീപാവലി വസ്ത്രങ്ങൾ ഉടൻ പുറത്തിറങ്ങാനിരിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
