Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​ബി​ഹാ​റി​ൽ...

​ബി​ഹാ​റി​ൽ 'അ​രു​ണാ​ച​ൽ' ആ​വ​ർ​ത്തി​ച്ചേ​ക്കും; ക​രു​തി​യി​രി​ക്കാ​ൻ നി​തീ​ഷി​നോട്​ കോ​ൺ​ഗ്ര​സ്​

text_fields
bookmark_border
BJP Says Arunachal Development Wont Affect Tie-Up With Nitish Kumars Party In Bihar
cancel

െകാ​ൽ​ക്ക​ത്ത: ബി​ഹാ​റി​ൽ ബി.​ജെ.​പി​യു​ടെ ചാ​ക്കി​ട്ടു​പി​ടി​ത്തം സൂ​ക്ഷി​ക്ക​ണ​മെ​ന്നും 'അ​രു​ണാ​ച​ൽ സി​ൻ​​േ​ഡ്രാം' സം​സ്​​ഥാ​ന​ത്തും ആ​വ​ർ​ത്തി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി നി​തീ​ഷ്​ കു​മാ​റി​ന്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി കോ​ൺ​ഗ്ര​സ്. അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ ഏ​ഴി​ൽ ആ​റു ജ​ന​താ​ദ​ൾ എം.​എ​ൽ.​എ​മാ​ർ ബി.​ജെ.​പി​യി​ൽ ചേ​ർ​ന്ന​തി​നു​പി​ന്നാ​ലെ​യാ​ണ്​ നി​തീ​ഷി​ന്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി കോ​ൺ​ഗ്ര​സ്​ ലോ​ക്​​സ​ഭ ക​ക്ഷി നേ​താ​വ്​ അ​ധി​ർ ര​ഞ്​​ജ​ൻ ചൗ​ധ​രി ട്വീ​റ്റ്​ ചെ​യ്​​ത​ത്.

അ​രു​ണാ​ച​ൽ സം​ഭ​വം ബി​ഹാ​റി​ൽ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ സം​സ്​​ഥാ​ന​ത്തെ ​പ്ര​തി​പ​ക്ഷ​വു​മാ​യി ഒ​രു ബ​ന്ധം സ്​​ഥാ​പി​ച്ചു​വെ​ക്കു​ന്ന​ത്​ ഗു​ണം ചെ​യ്യു​മെ​ന്നും ചൗ​ധ​രി ട്വീ​റ്റി​ൽ പ​റ​ഞ്ഞു. ''പ്രി​യ നി​തീ​ഷ്​ കു​മാ​ർ​ജി, ബി.​ജെ.​പി​യെ ക​രു​തി​യി​രി​ക്കു​ക. വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ മൃ​ഗ​വേ​ട്ട​ക്കാ​രെ പോ​ലെ വേ​ട്ട​യാ​ടി​പ്പി​ടി​ക്ക​ലി​ൽ ഏ​റെ വൈ​ദ​ഗ്​​ധ്യ​മു​ള്ള​വ​രാ​ണ്​ ബി.​ജെ.​പി''- അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

''അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ താ​ങ്ക​ൾ ഇ​പ്പോ​ൾ അ​നു​ഭ​വി​ച്ച​പോ​ലെ ബി​ഹാ​റി​ൽ പാ​ർ​ട്ടി വ​ലി​ച്ചു​ചീ​ന്ത​പ്പെ​ടാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ, പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​മാ​യി ബ​ന്ധം സു​ക്ഷി​ക്കു​ക എ​ന്ന​തു​പോ​ലു​ള്ള പു​തി​യ ത​ന്ത്ര​ങ്ങ​ൾ ആ​വി​ഷ്​​ക​രി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു'' -ചൗ​ധ​രി പ​റ​ഞ്ഞു.

ബി​ഹാ​റി​ലെ സ​ഖ്യ​ക​ക്ഷി​യാ​യ ബി.​ജെ.​പി അ​രു​ണാ​ച​ൽ പ്ര​ദേ​ശ്​ ഭ​രി​ക്കു​േ​മ്പാ​ൾ, ഏ​ഴ്​ എം.​എ​ൽ.​എ​മാ​രു​ള്ള ജെ.​ഡി.​യു ആ​ണ്​ പ്ര​തി​പ​ക്ഷം.ഇ​തി​ൽ ആ​റു​പേ​രെ​യാ​ണ്​ ഭ​ര​ണ​പ​ക്ഷ​ത്തേ​ക്ക്​ ചാ​ടി​ച്ച​ത്. ത​ങ്ങ​ൾ മാ​ത്രം മ​തി​യെ​ന്നും മ​റ്റു​ള്ള പാ​ർ​ട്ടി​ക​ളെ​യെ​ല്ലാം ത​ക​ർ​ക്ക​ണ​െ​മ​ന്നു​മു​ള്ള മ​നോ​ഗ​തി​യാ​ണ്​ ബി.​ജെ.​പി​യു​ടേ​തെ​ന്നും അ​ധി​ർ ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nitish KumarBJP
News Summary - BJP Says Arunachal Development Won't Affect Tie-Up With Nitish Kumar's Party In Bihar
Next Story