ശ്രീനഗര്‍: ആരെങ്കിലും വര്‍ഗീയ രാഷ്ട്രീയം കളിക്കുന്നുണ്ടെങ്കില്‍ അത് ബി.ജെ.പിയും ആര്‍.എസ്.എസ്സുമാണെന്ന് നാഷണ്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള. പിതാവും നാഷമൽ കോൺഗ്രസ് നേതാവുമായ ഷേഖ് മുഹമ്മദ് അബ്ദുള്ളയുടെ 38ാമത് ചരമവാർഷിക ദിനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മുകശ്മീര്‍ രാഷ്ട്രീയത്തിലേക്ക് ഇസ്‌ലാമികത കടത്തിവിടുന്നുവെന്ന ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവിന്‍റെ ആരോപണത്തിന് മറുപടിയായാണ് അബ്ദുള്ള ഇക്കാര്യം പറഞ്ഞത്.
നാഷണ്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി ഒരിക്കലും വർഗീയ രാഷ്ട്രീയം കളിച്ചിട്ടില്ല. പാർട്ടി എപ്പോഴും മതത്തിന് അതീതമായാണ് പ്രവർത്തിച്ചിട്ടുള്ളത്. പാര്‍ട്ടിയുടെ ചരിത്രം നോക്കിയാല്‍ മനസ്സിലാകുമെന്നും പറഞ്ഞു. കശ്മീരിലെ ഹിന്ദുക്കളും മുസ്‌ലിങ്ങളും സിഖുകളും തമ്മിലുള്ള ഐക്യമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
" നാഷണൽ കോൺഫ്രൻസ് മതംകൊണ്ട് രാഷ്ട്രീയം കളിച്ചിട്ടില്ല. അതാണ് ഞങ്ങളുടെ ചരിത്രം. ഷേര്‍-ഇ-കശ്മീരിന്റെ ലക്ഷ്യമെന്തായിരുന്നു(ഷേഖ് അബ്ദുള്ള)? ഹിന്ദുക്കളും മുസ്‌ലിങ്ങളും സിഖുകളും തമ്മിലുള്ള ഐക്യം, അതായിരുന്നു ലക്ഷ്യം. പിന്നെ എങ്ങനെയാണ് തങ്ങൾ ഇപ്പോൾ വർഗീയ വാദികളായതെന്നും അദ്ദേഹം ചോദിച്ചു.
1938 ല്‍ ജമ്മു കശ്മീര്‍ മുസ്‌ലിം സമ്മേളനത്തിന്റെ പേര് ദേശീയ സമ്മേളനത്തിലേക്ക് മാറ്റുന്നതില്‍ ഷെയ്ഖ് നിര്‍ണായക പങ്കുവഹിച്ചതിന്റെ കാരണം, എല്ലാ മതങ്ങളില്‍ നിന്നുള്ളവരും നാട്ടുരാജ്യത്തിലെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നത് കൊണ്ടായിരുന്നെന്നും പറഞ്ഞു.