Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആർ.എസ്.എസും...

ആർ.എസ്.എസും ബി.ജെ.പിയും രാജ്യത്തെ ഭിന്നിപ്പിച്ചു -രാഹുൽ

text_fields
bookmark_border
ആർ.എസ്.എസും ബി.ജെ.പിയും രാജ്യത്തെ ഭിന്നിപ്പിച്ചു -രാഹുൽ
cancel

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി​യി​ലെ​യും ആ​ർ.​എ​സ്.​എ​സി​ലെ​യും മൂ​ന്നോ ​നാ​ലോ പേ​രു​ടെ അ​ടി​മ​ക​ളാ​യി ഇ​ന്ത്യ മാ​റി​പ്പോ​യെ​ന്ന്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. എ​ന്നാ​ൽ, ദീ​ർ​ഘ​കാ​ലം രാ​ജ്യ​ത്തെ ഇ​ത്ത​ര​ത്തി​ൽ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ പ്ര​തി​പ​ക്ഷ ​െഎ​ക്യം തെ​ളി​യി​ക്കും. ഇ​ന്ത്യ​യു​ടെ ശ​ക്​​തി എ​ന്താ​ണെ​ന്ന് അ​വ​ർ​ക്ക് ബോ​ധ്യ​പ്പെ​ടും. കോ​ൺ​ഗ്ര​സ്​ ഒ.​ബി.​സി വി​ഭാ​ഗം ഇ​താ​ദ്യ​മാ​യി ഡൽഹിയിൽസം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ൽ ഗാ​ന്ധി. 

നി​ല​വി​ലെ ഭ​ര​ണ​സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച്​ സം​സാ​രി​ക്കാ​ൻ ബി.​ജെ.​പി എം.​പി​മാ​ർ​വ​രെ ഭ​യ​ക്കു​ക​യാ​ണെ​ന്ന്​ രാ​ഹു​ൽ പ​റ​ഞ്ഞു. കാ​ര്യ​ങ്ങ​ൾ തു​റ​ന്നു​പ​റ​യു​ന്ന​വ​രെ കേ​ൾ​ക്കാ​ൻ ത​യാ​റാ​വു​ന്നി​ല്ല. ആ​ർ.​എ​സ്.​എ​സി​​​െൻറ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കു​മാ​ത്രം ചെ​വി​യോ​ർ​ക്കു​ന്ന ഭ​ര​ണ​സം​വി​ധാ​ന​മാ​ണ്​ രാ​ജ്യ​ത്ത് നി​ല​നി​ൽ​ക്കു​ന്ന​ത്. ര​ണ്ടു ഡ​സ​ൻ വ്യ​വ​സാ​യി​ക​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ളാ​ണ്​ സ​ർ​ക്കാ​ർ നോ​ക്കു​ന്ന​ത്. അ​ത്ത​ര​ക്കാ​രു​ടെ ര​ണ്ട​ര ല​ക്ഷം കോ​ടി രൂ​പ​യു​ടെ വാ​യ്​​പ എ​ഴു​തി​ത്ത​ള്ളി. എ​ല്ലു​മു​റി​യെ പ​ണി​യെ​ടു​ക്കു​ന്ന ക​ർ​ഷ​ക​നെ അ​വ​ഗ​ണി​ക്കു​ക​യാ​ണ്. 

ചെ​റു​കി​ട വ്യ​വ​സാ​യി​ക​ൾ​ക്കും ക​ർ​ഷ​ക​ർ​ക്കും ബാ​ങ്കു​ക​ൾ അ​പ്രാ​പ്യ​മാ​ണ്. ഇ​ന്ത്യ​യി​ൽ തൊ​ഴി​ൽ വൈ​ദ​ഗ്​​ധ്യ​മു​ള്ള​വ​രു​ടെ എ​ണ്ണം കു​റ​വാ​ണെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ ​െപാ​ള്ള​യാ​ണ്. നൈ​പു​ണ്യം നേ​ടി​യ​വ​രു​ടെ കു​റ​വ​ല്ല യ​ഥാ​ർ​ഥ പ്ര​ശ്​​നം. അ​വ​സ​ര​ങ്ങ​ൾ ന​ൽ​കാ​ത്ത​താ​ണ്. മൂ​ല​ധ​ന​മാ​ണ്​ പ്ര​ശ്​​​നം. നാ​ര​ങ്ങ വെ​ള്ളം വി​റ്റി​രു​ന്ന വ്യ​ക്​​തി​യാ​ണ്​ കൊ​ക്ക​ക്കോ​ള സ്​​ഥാ​പ​ക​ൻ. 

ത​ട്ടു​ക​ട ന​ട​ത്തി​യ​യാ​ളാ​ണ്​ മ​ക്​ ഡൊ​ണാ​ൾ​ഡ്​ സ്​​ഥാ​പി​ച്ച​ത്. രാ​ജ്യ​ത്ത് സം​രം​ഭ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ മു​ന്നി​ട്ടി​റ​ങ്ങു​ന്നി​ല്ല. രാ​ജ്യ​ത്തെ​ 52 ശ​ത​മാ​നം വ​രു​ന്ന ഒ.​ബി.​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ പാ​ർ​ട്ടി​യി​ലും ലോ​ക്​​സ​ഭ, നി​യ​മ​സ​ഭ സീ​റ്റു​ക​ളി​ലും മ​തി​യാ​യ പ്രാ​തി​നി​ധ്യം ന​ൽ​കുമെ​ന്നും​ രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsObc SammelanRahul Gandhi
News Summary - BJP-RSS have divided the country: Rahul Gandhi
Next Story