Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആദിവാസികള്‍ക്കും ദലിതര്‍ക്കും വിദ്യാഭ്യാസം വേണ്ടെന്ന കാഴ്ച്ചപ്പാടാണ് ആർ.എസ്.എസിനും ബി.ജെ.പിക്കും - രാഹുല്‍
text_fieldsbookmark_border
ഡൽഹി: ആദിവാസികള്‍ക്കും ദലിതര്‍ക്കും വിദ്യാഭ്യാസം വേണ്ടെന്ന കാഴ്ച്ചപ്പാടാണ് ആർ.എസ്.എസിനും ബി.ജെ.പിക്കുമെന്ന് രാഹുല്‍ ഗാന്ധി. പട്ടിക ജാതി സ്കോളര്‍ഷിപ്പ് മരവിപ്പിച്ച മാധ്യമ വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
'കേന്ദ്രം ഫണ്ട് നിര്‍ത്തലാക്കിയെന്ന് കാട്ടിയാണ് 60 ലക്ഷം പട്ടികജാതി വിദ്യാർഥികളുടെ സ്കോളര്‍ഷിപ്പ് മരവിപ്പിച്ചത്. വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കുന്നില്ല. സ്കോളര്‍ഷിപ്പ് നിര്‍ത്തലാക്കി അവരുടേതായ മാര്‍ഗങ്ങളിലൂടെ അതിനെ ബി.ജെ.പിയും ആർ.എസ്.എസും ന്യായീകരിക്കുകയാണ്'-രാഹുൽ ട്വീറ്റിൽ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ഫണ്ട് നിര്‍ത്തലാക്കിയതോടെ 11, 12 ക്ലാസുകളിലെ 60 ലക്ഷം വരുന്ന പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പാണ് മുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Next Story

