മോദിയെ സ്വീകരിക്കാനുള്ള റോഡ്ഷോ റദ്ദാക്കി ബി.ജെ.പി
text_fieldsവിശാഖപട്ടണം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനുള്ള വൻ റോഡ് ഷോ റദ്ദാക്കി ബി.ജെ.പി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി എസ്.പി.ജിയും മറ്റ് ഏജൻസികളും അനുമതി നിഷേധിച്ചതോടെയാണ് റോഡ്ഷോ റദ്ദാക്കിയത്.നഗരത്തിലെ മാരുതി ജംക്ഷനിൽ ബി.ജെ.പി പ്രവർത്തകർ പ്രധാനമന്ത്രിക്ക് അഭിവാദ്യം അർപ്പിക്കും.
നാവികസേന ഡോക്‍യാർഡിന് സമീപമാവും ബി.ജെ.പി പ്രവർത്തകർ പ്രധാനമന്ത്രിക്ക് അഭിവാദ്യമർപ്പിക്കുക. കിഴക്കൻ നേവൽ കമാൻഡിന്റെ ഡോക്‍യാർഡിലാവും പ്രധാനമന്ത്രി എത്തുക. ഇവിടെ നിന്നും കാഞ്ചാർപാലം ക്ഷേത്രം വരെ റോഡ്ഷോ നടത്താനായിരുന്നു ബി.ജെ.പി പദ്ധതി. രാത്രി ഏഴരയോടെ റോഡ്ഷോ തുടങ്ങാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, സുരക്ഷ സംബന്ധിച്ച് ഭീഷണി ഉയർന്നതോടെ റോഡ് ഷോ റദ്ദാക്കുകയായിരുന്നു.
മധുര വിമാനത്താവളത്തിൽ നിന്നും 5.30ഓടെ യാത്രതിരിക്കുന്ന മോദി 7.25ഓടെ വിശാഖപട്ടണം എയർപോർട്ടിലെത്തും.തുടർന്ന് അവിടെ നിന്ന് ഡോക്‍യാർഡിലേക്ക് പോകും. രാത്രി അവിടെ താമസിച്ചതിന് ശേഷം രാവിലെ 10.30ഓടെ യൂനിവേഴ്സിറ്റിയിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

