Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസം മുഖ്യമന്ത്രി...

അസം മുഖ്യമന്ത്രി മുസ്‍ലിംകളെ വെടിവെക്കുന്ന വീഡിയോയുമായി ബി.ജെ.പി, വിവാദമായപ്പോൾ പിൻവലിച്ചു

text_fields
bookmark_border
assam cm
cancel

ന്യൂ​ഡ​ൽ​ഹി: നി​ര​ന്ത​രം വം​ശീ​യ വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തു​ന്ന അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ മു​സ്‍ലിം​ക​ൾ​​ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കു​ന്ന വി​ഡി​യോ ഔ​ദ്യോ​ഗി​ക സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടി​ൽ പോ​സ്റ്റ് ചെ​യ്ത് അ​സം ബി.​ജെ.​പി​യു​ടെ വം​ശ​ഹ​ത്യാ​ഹ്വാ​നം. രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ രം​ഗ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ വി​ഡി​യോ നീ​ക്കം ചെ​യ്തു. രാ​ജ്യ​ത്തെ കോ​ട​തി​ക​ളും ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളും ഉ​റ​ങ്ങു​ക​യാ​ണോ എ​ന്ന് ചോ​ദി​ച്ച കോ​ൺ​ഗ്ര​സ്, ബി.​ജെ.​പി ന​ട​പ​ടി​യി​ൽ ന​ടു​ക്ക​വും രോ​ഷ​വും രേ​ഖ​പ്പെ​ടു​ത്തി.

അ​സ​മി​ൽ സ്​​പോ​ർ​ട്സ് കോം​പ്ല​ക്സ് സ​ന്ദ​ർ​ശി​ച്ച അ​സം മു​ഖ്യ​മ​ന്ത്രി പി​സ്റ്റ​ൾ പി​ടി​ച്ച് ഉ​ന്നം വെ​ക്കു​ന്ന വി​ഡി​യോ ക്ലി​പ് ഉ​പ​യോ​ഗി​ച്ച് മു​സ്‍ലിം​ക​ളെ പോ​യ​ന്റ് ബ്ലാ​ങ്കി​ൽ നി​ർ​ത്തു​ന്ന വി​ഡി​യോ നി​ർ​മി​ച്ചാ​ണ് അ​സം ബി.​ജെ.​പി ‘എ​ക്സ്’ ഹാ​ൻ​ഡി​ലി​ൽ പ​ങ്കു​വെ​ച്ച​ത്.

‘പോ​യ​ന്റ് ബ്ലാ​ങ്ക് ഷോ​ട്ട് അ​ല്ലേ’ എ​ന്ന ത​ല​ക്കെ​ട്ടി​ട്ട് മു​സ്‍ലിം​ക​ൾ​ക്ക് നേ​രെ മു​ഖ്യ​മ​ന്ത്രി വെ​ടി​യു​ണ്ട പാ​യി​ക്കു​ന്ന​താ​യി കാ​ണി​ച്ച വി​ഡി​യോ​യി​ൽ ഒ​രു ദ​യ​യും വേ​ണ്ട എ​ന്നെ​ഴു​തി​ക്കാ​ണി​ച്ച് തോ​ക്കു പി​ടി​ച്ച് വി​ജ​യ​ശ്രീ​ലാ​ളി​ത​നാ​യി നി​ൽ​ക്കു​ന്ന ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യെ കാ​ണി​ക്കു​ന്നു​മു​ണ്ടാ​യി​രു​ന്നു.

വം​ശ​ഹ​ത്യ​ ആ​ഹ്വാ​നം -കെ.​സി. വേ​ണു​ഗോ​പാ​ൽ

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടി​ൽ പോ​സ്റ്റ് ചെ​യ്ത ഒ​രു വി​ഡി​യോ ആ​ണ് ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ പോ​യ​ന്റ് ബ്ലാ​ങ്കി​ൽ നി​ർ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് വം​ശ​ഹ​ത്യ​ക്കു​ള്ള ആ​ഹ്വാ​ന​മാ​ണെ​ന്ന് എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ കു​റ്റ​പ്പെ​ടു​ത്തി. രാ​ജ്യ​ത്തെ ഫാ​ഷി​സ്റ്റു​ക​ൾ ദ​ശ​ക​ങ്ങ​ളാ​യി താ​ലോ​ലി​ച്ചു​ന​ട​ക്കു​ന്ന സ്വ​പ്ന​മാ​ണി​ത്. ഒ​രു ട്രോ​ൾ എ​ന്ന് ക​രു​തി ത​ള്ളി​ക്ക​ള​യാ​വു​ന്ന നി​ഷ്‍ക​ള​ങ്ക​മാ​യ ഒ​രു വി​ഡി​യോ അ​ല്ല​യി​ത്. ഏ​റ്റ​വും ഉ​ന്ന​ത​ങ്ങ​ളി​ൽ​നി​ന്ന് വ്യാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കൊ​ടി​യ​വി​ഷ​മാ​ണ്. അ​തി​നാ​ൽ​ത​ന്നെ ഇ​തി​ന്റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ പ​ങ്കു​വെ​ച്ച​വ​ർ നേ​രി​ട​ണം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക​യോ ഈ ​പ്ര​വൃ​ത്തി​യെ അ​പ​ല​പി​ക്കു​ക​യോ ചെ​യ്യി​ല്ല. അ​തി​നാ​ൽ ഈ ​കേ​സി​ൽ ജു​ഡീ​ഷ്യ​റി ഇ​ട​പെ​ട​ണ​മെ​ന്നും ഒ​രു ത​ര​ത്തി​ലു​ള്ള ദാ​ക്ഷി​ണ്യ​വും കാ​ണി​ക്ക​രു​തെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ട​തി​യും ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളുംഉ​റ​ങ്ങു​ക​യാ​​ണോ എ​ന്ന് സ്ക്രീ​ൻ റെ​ക്കോ​ഡ് പ​ങ്കു​വെ​ച്ച് കോ​ൺ​ഗ്ര​സ് വ​ക്താ​വ് സു​പ്രി​യ ഷ്രി​നാ​റ്റെ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assam CMVideoBJP
News Summary - BJP retracts video of Assam CM shooting Muslims after controversy
Next Story